എൻ്റെമ്മ
രചന : മംഗളൻ. എസ് ✍ അച്ഛനും മക്കൾക്കുമന്നം വിളമ്പുവാൻഅമ്മ പെടുന്ന പെടാപ്പാടെന്തൊക്കെയാ..!അതിരാവിലെ കുളിച്ചു പ്രാർത്ഥിച്ചുടൻഅടുക്കള പൂകുമെൻ്റമ്മ നിത്യേന അടുപ്പത്തു വിറകുകൾ ചേർത്തുവെയ്ക്കുംഅടുപ്പിലേക്കൊരു കലം വെള്ളം വെയ്ക്കുംഒരുപിടി ചൂട്ട് ചുരുട്ടിയെടുത്തതിൽഒരു തീപ്പെട്ടിക്കോലങ്ങുരച്ചു ചേർക്കും ഒരുമാത്രയെന്തോ മനസ്സിൽ ധ്യാനിക്കുംഒരു മണ്ണടുപ്പിലേയ്ക്കാ തീ കൊളുത്തുംപുകപടരുന്നോരടുപ്പിൽ…
