ഗദ്യ കവിത:കണക്ക് പുസ്തകം.
രചന : ദിവാകരൻ പികെ✍️ നിറംമങ്ങിയ വിറ്റഴിയാ ചരക്കുകൾനിറപ്പൊലിമയോടെ അണിനിരക്കുന്നുവേട്ടക്കാരനെ വേട്ടയാടുന്നകാലംവേടന്റെ കെണിയിൽ പിടയുന്നവർ.ചാരിത്ര്യബോധം ജ്വലിപ്പിക്കാൻഒറ്റമുലച്ചിയുടെ ചുടു ചോര വീണ മണ്ണ്മണ്ണിൽ കുഴികുത്തി അടിയാളർക്ക്കഞ്ഞി വിളമ്പിയതമ്പ്രാക്കളുടെ പുനർജ്ജന്മം.കലിവേഷ ധാരികൾഅരങ്ങു വാഴുന്നുക്രൂശിക്കപെട്ടവർ വാഴ്ത്തപ്പെടുമെന്നകാലത്തിന്റെ കണക്ക് പുസ്തകസാക്ഷ്യംകല്ലുരുട്ടി പൊട്ടിച്ചിരിക്കാൻ മാത്രമായി.തലയ്ക്കുമീതെ വാൾമുന ഉണ്ടെന്നറിഞ്ഞു തന്നെഈയ്യാംപാറ്റകളായിവെന്തുനീറാൻ…