ആമയിഴഞ്ചാൻ
രചന : രാജേഷ് കോടനാട്✍ കോളറയുംനിപ്പയുംഎലിപ്പനിയുംഞങ്ങളുടെജീവിതത്തിനു മേൽഅവയുടെഒരാധാരവുംപണയപ്പെടുത്തിയിട്ടില്ലതീവണ്ടികൾ കൂകിപ്പായുന്നപാളങ്ങൾക്കുതാഴെഉപജീവനത്തിൻ്റെവലിയ തുരങ്കമുണ്ടായിരുന്നുഞങ്ങളണിഞ്ഞത്പ്ലാസ്റ്റിക് തലപ്പാവുകളുംടയറാഭരണങ്ങളുംചില്ലു കോലുംഅഴുകിയജഡമാലകളുമായിരുന്നുഅതുകൊണ്ടുതന്നെഞങ്ങളെരാജാക്കന്മാരെന്ന്ആരും വിളിച്ചിരുന്നില്ലകണ്ണാടി നോക്കാൻഞങ്ങൾക്ക്മാലിനി നദികളില്ലമാലിന്യനദികളിലെഓരോ മുങ്ങാങ്കുഴികളിലുംഞങ്ങൾ നിങ്ങളെസ്ഫടികസമാനമാക്കിഒരഴുകിയ ചെതുമ്പലിൻ്റെപിന്നണിയിലേക്ക്ഒഴുക്കി വിട്ട പ്രാണനെനിങ്ങൾ ജോയിയെന്നുംമുനിയാണ്ടിയെന്നും വിളിച്ചു▪️▪️▪️ ആമയിഴഞ്ചാനിൽ കാണാതായ ജോയിക്കുവേണ്ടി മൂന്ന് ദിവസം അഹോരാത്രം ജീവൽമരണ പോരാട്ടം നടത്തിയ അഗ്നിരക്ഷാസേനക്കുമുന്നിൽ…
