ജയ് കിസാൻ
രചന : ഗീത മന്ദസ്മിത കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർകൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർകറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾവിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാംഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലുംനമ്മുടെ…
