കനവ്
രചന: ബി സുരേഷ്കുറിച്ചിമുട്ടം✍ കാണുന്നുണ്ടൊരുപുതു കനവ്,കാലവും കോലവും മാറേണം!മാറ്റമനിവാര്യമായിടേണം,ഗുണമാകണമെന്നുമീ മാറ്റം. കഴിഞ്ഞകാലങ്ങളെ മറന്നിടാം,കൊഴിഞ്ഞദിനങ്ങളും മറക്കാം.ഇനിയൊരു പുതുയുഗം പിറക്കട്ടെ,പാടിയുണർത്തിടാനാവട്ടെ മാറ്റം. അന്യൻ്റെ നിണരുചി തുലയട്ടെ,അപരൻ്റെ ജീവനു വിലയേകട്ടെ.നല്ലൊരുനാളിൻ കാഹളം മുഴങ്ങട്ടെ ,മർത്യനെന്നും മറ്റൊരുവനുതുണയാവട്ടെ. ലഹരികളൊഴിഞ്ഞൊരു നാളണയട്ടെ,രക്തബന്ധങ്ങളെ തിരിച്ചറിയട്ടെ.രാക്ഷസ്സജന്മങ്ങളിനി പിറക്കാതിരിക്കട്ടെ,രാവോപകലോ ഭയമില്ലാതിരിക്കട്ടെ. പിറക്കും നവ…
