ഓർമ്മയിലിന്നും പൂക്കളം🪷🌷🌺
രചന : അൽഫോൻസ മാർഗറ്റ് ✍️ അത്തം പത്താം നാൾ ഓണമല്ലോആർപ്പുവിളികളും കുരവയുമായ്മാവേലിമന്നനെ ആനയിക്കുംമലയാള നാടിൻ തിരുവോണമല്ലോ … ഓർമ്മയിലിന്നും പൂക്കളം തീർക്കുന്നുബാല്യം കുളിർപ്പിച്ചോരോണനാളുംഓരോ തൊടിയിലും പൂക്കൾതേടികയറിയിറങ്ങി നടന്നകാലം… പച്ചിലക്കുമ്പിളിൽ കൊച്ചരി പൂവുകൾനുളളിപ്പറിച്ചു നിറച്ചകാലം …ചേമ്പിലക്കുമ്പിളിൽ തുമ്പപ്പൂവുംതാമരക്കുമ്പിളിൽ കാക്കപ്പൂവും ചങ്ങാതിമാരൊത്തുപാട്ടുംപാടിപൂക്കൂട നിറയെ…
