തിറക്കോലങ്ങൾ
രചന : രാജീവ് ചേമഞ്ചേരി✍ താളമേളങ്ങളാടിത്തിമിർക്കുന്ന –തിറ വേഷമണിഞ്ഞോരുള്ള ലോകം!ഭാവങ്ങളാരവമായൊരീ മന്ത്രങ്ങൾ –ഭൂതകാലത്തിൻ്റെയോർമ്മതൻകോലം! അയവിറക്കുന്ന കാലപ്രമാണങ്ങൾ!അഴിഞ്ഞു വീഴുന്നു കാലാതിവർത്തിയായ്?അയൽപ്പക്ക സ്നേഹങ്ങളിന്നിൻ്റെ കണ്ണിൽ –അതിരു തിരിച്ചൊരീ മതിലിൻ്റെ രൂപമായ്? ഇടപെടലിൻ്റെയഗാധമാം കൂട്ടായ്മ –ഇഴകൾ ദ്രവിച്ചൊരാ പട്ടുതൂവാല ?ഇംഗിതങ്ങളത്രയും സ്വയംഭൂവായി മാറും –ഇല്ലാ വചനം…