Category: അറിയിപ്പുകൾ

*ബുദ്ധപൂർണിമ*

രചന : വിദ്യാ രാജീവ്‌✍️ സർവ്വ പരിത്യാഗിയാം പുണ്യമേ,അഴലിൻ അകത്തളങ്ങളിലേക്കുനന്മ തൻ വിത്തുപാകുവാനായ്അവതരിച്ച ആത്മീയ ആചാര്യനേ..ബോധി വൃക്ഷച്ചുവട്ടിലെ സൂര്യ-താപവും,ഈറൻ കാറ്റുതിർക്കുംദളമർമ്മരങ്ങളുമറിയാതെധ്യാനമൂകനായ് ജ്ഞാനോദയംസാർത്ഥകമാക്കിയ,ദുഃഖ നിവാരണത്തിൻ കാരണഭൂതനേ,മഹത്തായ ദർശനത്തിലൂടെകലിയുഗത്തിൻ വഴിവിളക്കായ ദേവാ,ഇന്നാ ഗയയിലെ ആൽത്തറയിൽനിന്നെ കാണ്മതു ശിലയായ് മാത്രമോ?ഈ ബുദ്ധ പൗർണമി ദിനത്തിൽകണ്ടുവോ ബുദ്ധൻമാരില്ലാതെലോകം…

ഭ്രാന്തന്‍ ചിന്തകള്‍

രചന : ശ്രീരേഖ എസ്✍ യുദ്ധം ചെയ്യുന്തോറുംതോല്‍പ്പിക്കുന്ന ചിന്തകള്‍.വെട്ടിപ്പിടിക്കുന്തോറുംമറവിയാഴങ്ങളില്‍നിന്നുംഉടലെടുക്കുന്ന പിറവികള്‍ .പല്ലിളിച്ചുകാട്ടി പിന്നാലെയെത്തുന്നപഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍വെമ്പുന്ന മരണക്കെണികള്‍.പൊതുജനത്തിന്റെ കല്ലേറില്‍ഒറ്റപ്പെട്ടുപോയ മനസ്സിനുസാന്ത്വനമേകാന്‍ മാടിവിളിക്കുന്നആത്മഹത്യാമുനമ്പുകള്‍.ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍തിരിച്ചുകൊത്തുമെന്നോര്‍ക്കാതെമലര്‍ന്നുകിടന്നു തുപ്പുന്ന കീടങ്ങള്‍ .ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്നസ്വപ്നങ്ങള്‍ക്കു കാവലായിഇന്നിന്റെ വേവലാതികള്‍ മാത്രം.ഓര്‍മ്മകളെ ഇരുട്ടറയിലടച്ച്ചങ്ങലയ്ക്കിട്ടിട്ടും എഴിച്ചു നില്‍ക്കുന്നുമണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.

അസ്ഥിത്തറ

രചന : രാജീവ് ചേമഞ്ചേരി✍ വ്യാഴവട്ടക്കാലമെത്ര കഴിഞ്ഞാലും….വ്യതിയാനമില്ലാതെ ഒത്തുചേരും!വാതായനങ്ങളെത്രയടച്ചാലും-വാതിൽക്കലെത്തി ചിരിതൂകിടും!വിധികൾക്കു മീതെ പറക്കുന്നു ശാസത്രം…വ്യാധിക്കു നേരെ പരക്കുന്നു വൈദ്യം…ആധിയാലുഴറുന്ന മനസ്സിൻ്റെ ബലമോ?ആശങ്കയാലാടിയുലയുന്നു മുന്നിൽ!പല നിറത്തിലായ് കീഴടക്കാം വിപണിയേ?പുതുവീര്യത്തിലായ് കുഴക്കാം മനുജരേ….എത്രയോകാലം ക്രമം തെറ്റാതെ കഴിച്ചിട്ടും –എന്തൊക്കെയോ കാലക്രമം തെറ്റി വീഴുന്നു?ആത്മനൊമ്പരത്തിന്നൂഞ്ഞാലിലാടിയെന്നും-ആത്മധൈര്യം ചുഴിയിലകപ്പെട്ടുഴലുകയായ്!അസ്ഥികൾ…

കല്ലുപെൻസിൽ

രചന : ജയേഷ് പണിക്കർ✍ മായാതെ ഇന്നുമെന്നോർമ്മയിലുണ്ടതാബാല്യകാലത്തിൻ്റെ ചിത്രങ്ങളുംഅമ്മതൻ കൈ പിടിച്ചന്നൊരു നാളിലാവിദ്യാലയത്തിലെത്തിയ നേരവുംഅദ്ധ്യാപികയന്നെൻ്റെ കൈ പിടിച്ചീടവേഅത്ഭുത മോടങ്ങലറിക്കരഞ്ഞതുംഒപ്പമങ്ങുള്ളോരാക്കുട്ടികളൊത്തു ഞാൻഒത്തിരിയോടിക്കളിച്ചതോർപ്പൂപുത്തനാം സ്ലേറ്റതിൽ കല്ലുപെൻസിനാലെഅക്ഷരമെത്രയെഴുതി മായ്ച്ചുകുത്തി ഞാനൊന്നെഴുതിയ നേരമോപത്തായൊടിഞ്ഞതാ പെൻസിലന്ന്പൊട്ടിക്കരഞ്ഞു ഞാൻ ഭയമേറിയന്നതാകിട്ടുവാൻ നീളമേറിടുമാ പെൻസിലുംഒത്തിരിയിന്നു വളർന്നു ഞാനിന്നുമായോർമ്മകൾപൊട്ടിച്ചിരിയെനിക്കേകിടുന്നു.

തണൽ

രചന : സിമ്മി കുറ്റിക്കാട്ട് ✍ ഓ പി യിൽ ഇരിക്കുമ്പോൾതൊട്ടരികത്തൊരു പെൺകുട്ടി.ഉപ്പ്‌ തൊട്ട ഒച്ചിനെപ്പോലെഅവൾക്കുള്ളിലെന്തോപിടയുന്നുണ്ടെന്ന്‌ തോന്നി .അവളുടെ കണ്ണ് നിറയെഅല്പം മുൻപ് വരെചിന്തിച്ചുകൂട്ടിയ ജീവിതത്തിന്റെവിളർച്ചയും അമ്പരപ്പും .ബാഗിന്റെ വള്ളിയിൽഅവളിട്ടു കൂട്ടിയ കടുംകെട്ടുകൾ.വലിച്ചിട്ടിട്ടും ഇടയ്ക്കിടെഊർന്ന് പോകുന്നഷോള് പോലുമവളെഭയപ്പെടുത്തുന്ന പോലെ .ഇടത്തെ കൈയുടെഅറ്റം…

വാക്ക് (ജൂൺ 19 – വായനാദിനം )

രചന : കെ ജയനൻ ✍ വാക്കുകൾനിരവദ്യവേദപ്പൊരുളുകൾനിരാമയ മൗനംലാവണ്യ നിമദo …..വാക്കുകൾനിയതിയായ് വന്നെന്റെനാവിൽ പിറക്കിലുംനീർകാക്കയായ് ചിറകിട്ടടിക്കുന്നു ….വാക്കെന്റെ നാവിൽജ്വരചിന്ത കോറുന്നുവാക്കെന്റെനാവിൽപനിക്കുന്നപഴമൊഴി…വാക്കെന്റെ രോഷത്തി –ന്നപസ്മാര കൗതുകം….ആരെന്റെ ചിന്തയ്ക്ക്ചിതയൊരുക്കുംആരെന്റെ വാക്കിനുശ്രാദ്ധമൂട്ടുംആരെന്റെ നാവിൽവയമ്പു തേയ്ക്കും…..*

ഊന്നുവടി

രചന : വിദ്യാ രാജീവ്✍️ ഏതോ ദു:സ്വപ്നംപോൽ വന്നുഭവിച്ചവിധിയുടെ പ്രഹരമേറ്റ്വിഭാര്യനായ ഞാൻ,വിജനതയുടെ തുരുത്തിൽചിന്താമഗ്നനായ് മരുവുന്നു .കാലത്തിൻ കുത്തൊഴുക്കിൽമൗനവൃതം പൂണ്ടയെൻമനോവാഞ്ഛകൾ എന്തോതിരയുകയാണിന്നു വീണ്ടും നിനവിൽ.രാജകീയ മകുടം ചൂടി വിരാജിച്ചയൗവനത്തിന്റെ കടന്നുപോയകാലം,സ്മൃതിയെ പലവുരു ആനന്ദതരളിതമാക്കീടുന്നു.വാർദ്ധക്യം ചുട്ടെരിച്ചഎൻ സൗകുമാര്യത്തിനുചിറകറ്റു പോയീടവേ..കൂടെയൊട്ടിനിന്ന സ്നേഹബന്ധങ്ങളിന്നുഎനിയ്ക്കു നേരെ പരിഹാസവാക്യങ്ങളുതിർക്കുന്നു.പരാതിയില്ലൊട്ടുമേ,പരിഭവമില്ലയാരോടും.ഊർജ്ജമില്ലാതെ തളർന്നുപോയൊരീദേഹിക്കിന്നു…

തണൽ മരങ്ങൾ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു പൂക്കൾഇനിയുമങ്ങേറെ തണൽമരത്തിൽ.

“സ്നേഹവീട് കേരളയുടെ സാഹിത്യകാർക്ക്”

ഡാർവിൻ പിറവം ✍ ബഹുമാന്യരായ സ്നേഹവീട് സഹയാത്രികരെ,. സ്നേഹവീട് കേരളയിലെ എല്ലാ എഴുത്തുകാർക്കുമായി ആസ്ഥാനമന്ദിരത്തിൽ, ഒരു ലൈബ്രറി ആരംഭിക്കുവാൻ ഉദ്ദേശിക്കുകയാണ്.. കലകൾക്കായി സംഗീത വിദ്യാലയം ആരംഭിച്ചതിന് ശേഷം, സാഹിത്യകാർക്ക് ലൈബ്രറി ആരംഭിക്കാമെന്ന് കേന്ദ്ര കമ്മറ്റി ചർച്ചയിൽ തീരുമാനമെടുത്തു.ലക്ഷ്യങ്ങൾ:- എല്ലാ എഴുത്തുകാരും, അവരുടെ…