Category: അറിയിപ്പുകൾ

ദൈവത്തിന്റെ വികൃതികൾ

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ✍ ഇരുൾ പരക്കുന്നത്…ആ ദിവസത്തെ,പാപങ്ങൾ.ശുദ്ധമാക്കുന്നതിനോ,പാപങ്ങൾ ശുദ്ധമാക്കി.നല്ലതു ചെയ്യുവാനാണോ…വെളിച്ചം പരക്കുന്നത്,അറിയില്ല തേവർക്കറിയാംമാനവർ തൻ പാപങ്ങൾകണ്ടിട്ടാവുമോ കാർമേഘങ്ങൾകണ്ണീർ പൊഴിക്കുന്നത്…!ദൈവത്തിൻ ദേഷ്യമാണോ…മിന്നലും ഇടിനാദങ്ങളും,നക്ഷത്രങ്ങൾ കണ്ണ്..ചിമ്മുന്നത് രാത്രി പാപങ്ങൾകാണാതിരിക്കാനോ..അറിയില്ല ദൈവമേ…ദൈവത്തിൻ വികൃതികൾ.

💞അമ്മ 💞

രചന : വിദ്യാ രാജീവ്✍️ ജഗദ്പതിക്കും ഗുരുവിനും മുന്നേ…ഔന്നത്യത്തിൽ വസിക്കുംമഹത്വത്തിൻ ഉറവിടമേ…എൻ സ്വന്തമെന്ന് സധൈര്യം ചൊല്ലീടുവാൻഉതകുന്ന മറ്റെന്തുണ്ടീ മഹിയിൽ…അറിയും തോറും ഇമ്പമേറും മാധുര്യമേ…എൻ ഹൃത്തിൻ മുറിപ്പാടുകളിൽപൂശുന്ന ദിവ്യ ഔഷധമേ…എൻ ഉറ്റ സൗഹൃദമേ ജീവിത സൗഭാഗ്യമേ…അല്ലയോ! ജനനി നിൻ മാനസാലയത്തിലിന്നുംമാനസ്സപുത്രിയായി വാഴുവതെൻ മുൻ…

വിപ്ളവം!

രചന : ബാബുരാജ് കെ ജെ ✍ ഒരില !ഒരു കായ്!ഒരു പൂവ് !ഒരില കൊണ്ടൊരു കുടയുണ്ടാക്കാം!ഒരു കായ് കൊണ്ടൊരു കഥയുണ്ടാക്കാം!ഒരു പൂവു കൊണ്ടിത്തിരിതേനുണ്ടാക്കാം!ഒരിക്കൽ കാറ്റു ചോദിച്ചു?എൻ്റെ ചിറകുകൾ അടർത്തിയത്ആരാണെന്ന്!ഒരിക്കൽ സൂര്യൻ ചോദിച്ചു?എൻ്റെ കായ്കൾ അടർത്തി –യതാരാണെന്ന്!പിന്നെ കടല് ചോദിക്കുന്നു!എൻ്റെ പൂക്കൾ…

എഴുത്തു മറന്ന ദിനത്തിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ സ്വരസുന്ദരിമാരെൻ തൂലികത്തുമ്പിലെത്തിസ്വരമാധുരിയോടെ കീർത്തനം പാടി നില്ക്കേവരുവാൻ മടിക്കുന്നൂ, വാക്കുകളനുസ്യൂതംവരളും മഷിയോ, എൻ മനസ്സിൻ പ്രയാസമോ… കളിയായ്പ്പോലും മമ വാക്കുകളാരാരേയുംകരയിച്ചിട്ടില്ലിതുവരെ, എന്താണിന്നിതു പോലെആസുര വാദ്യം കേട്ടു ഭയന്നോ, കിനാക്കളെൻആയുധപ്പുരയുടെ ചാവിയും നഷ്ടപ്പെട്ടോ ആനകളലറുന്നു, ഗർദ്ദഭം…

തൊഴിലാളി

രചന : ജയേഷ് പണിക്കർ✍ മൂവന്തിയോളം പണിയെടുത്തീമാനവ ജന്മം കഴിഞ്ഞിടുന്നുഅടിമകളായെന്നും കഴിയുന്നവർഅധികാര വർഗ്ഗത്തിൻ കീഴാളരായ്ജീവിതമാർഗ്ഗത്തിനായിതെന്നുംചോര നീരാക്കും മനുജരിവർകാലഭേദങ്ങളതൊന്നുമില്ലകാക്കുന്നു മോചനമെന്നുമെന്നുംഒരു നേരമന്നമൊരുക്കുവാനായ്ദിനമതു മുഴുവൻ കൊടുംവെയിലിൽതളരാതെ പണി ചെയ്യും മാനവരേതണലാണു നിങ്ങളീ ഭൂമിമക്കൾജീവിതഭാരമിറക്കി വയ്ക്കാൻഏറെപ്പണിപ്പെടുന്നെന്നെന്നുമേനിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തിനിൽക്കുന്ന കാഴ്ചയതെന്തു കഷ്ടംകൂടണയും നേരമോടിയെത്തുംകുട്ടി കുടുംബമതൊക്കെയുമേകാത്തിരുന്നിടുന്നിതന്നത്തിനായ്മൂവന്തി നേരം കുടിലതിലായ്പകലന്തിയോളം…

പ്രതീക്ഷ

രചന : പട്ടം ശ്രീദേവിനായർ ✍ വിണ്ണിൽ ചിരിക്കുന്ന രാജകുമാരന്,മണ്ണിലെപെണ്ണിനോടാത്മാനുരാഗം……..!കാട്ടിലെവന്മരക്കൂട്ടത്തിനാകെ ,ചോട്ടിലെ,പുല്മേടപ്പെണ്ണിനോടാശ!അക്കരക്കൂട്ടിലെ തത്തമ്മ പെണ്ണിനെ,ഇക്കരനിന്നു കലമാൻകൊതിച്ചു!നാട്ടരുവിയോടൊത്തു നടക്കുവാൻ,കാട്ടാനക്കൊമ്പന് വീണ്ടുമൊരാശ…..ആശ നിരാശകൾ നിശ്വാസമായപ്പോൾനോക്കിനിന്നൊരു കുയിലമ്മ ചൊല്ലി…….!കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്..സൃഷ്ടിച്ചവൻ നിന്നെ രക്ഷിച്ചു കൊള്ളും…മുറ്റും പ്രതീക്ഷകൾ നിൻ പക്കൽ വേണ്ടാ..മറ്റെല്ലാമീശ്വരൻ തൻകളിയല്ലേ …..?”എന്തൊക്കെയാണെന്റെ…

*ചന്ദ്രിക*

രചന : വിദ്യാ രാജീവ്‌✍ നിശയുടെ മാറിൽമൃദുശോഭയേറ്റിപാലൊളിതൂകുംമധുചന്ദ്രികേ…ആമ്പൽപ്പൊയ്കയിൽഅഴകേറിമരുവും കുമുദിനിതൻകളിത്തോഴനല്ലയോ നീ…അംബരത്തിൽ ചന്ദനക്കുറിയായ്വിലസ്സുമമ്പിളീ,നിൻ നക്ഷത്രപൂക്കളത്തിലെയൊരുപുഷ്പം എനിക്കായ് നൽകിടാമോ..ഒരുവേളേ നിന്നെ കാണാതെ വന്നാൽ ശോകാർദ്രമാകുംഎൻ മനമെന്റെ ചന്ദ്രികേ…തൂവെള്ളനിറമോലുംപരിശുദ്ധിയായ്,ഇരവിൽ നിറയുംദിവ്യപ്രകാശമേ…എനിക്കേറെ പ്രിയമാണുനീയെന്നുമെന്റെ നിലാത്തിങ്കളേ…

നിനക്കായ്.

രചന : പള്ളിയിൽ മണികണ്ഠൻ✍ മധുരസംഗീതമണിനാദമിടറുന്നുമരണഗേഹംപോലകം പിടയ്ക്കുന്നുഇടയ്ക്ക് സാന്ത്വനസ്പന്ദമായ് മോഹങ്ങൾഇടയ്ക്കകൊട്ടാറുണ്ടതും നിലയ്ക്കുന്നു. ‘പകുതിചന്ദ്രികേ’ നിൻ ശുഷ്കവെട്ടമീവ്രണിതവീഥിയിൽ വീണതെന്തിനോശ്രുതിയകന്നൊരീ പഴയതന്ത്രിയിൽവിരലമർത്തി നീ പരിഹസിയ്ക്കയോ.? മമഹൃദയഗഗനമാ മിഴിക്കിന്നദൃശ്യമോപഥികനായ് നിൽക്കുന്ന ഞാൻ നിനക്കന്യനോപൊൻകൂന്തലൊന്നഴിച്ചാട്ടുവാനിന്നെന്റെചന്ദ്രികേ പിന്നിത്ര താമസമെന്തിനോ.? ശിഥിലമയമാണ്‌ മമ ഹൃദയാംബരമെങ്കിൽതവരൂപമെന്നിൽ നിറഞ്ഞുനിന്നീടുമോശിഥിലമെന്നകമെന്ന് നീ ധരിച്ചീടുകിൽപൂർണ്ണേന്ദുസുന്ദരീ ഞാനെന്തുചെയ്യുവാൻ.…

പ്രത്യാശ

രചന : എൻ അജിത് വട്ടപ്പാറ✍ ചെമ്പരത്തിപ്പൂവിരിഞ്ഞൂചെമ്പക മലർ പൂത്തുലഞ്ഞൂ ,ആകാശ മേഘം ചെങ്കടലായൊഴുകീമാനവ മനസ്സുകളിൽ പുതുദിനം വിടർന്നൂ . കർഷകർ വയലേല കൊയ്തുമെതിക്കുന്നുകൊയ്യും വയലുകളിൽ ഇടവിളകൃഷിക്കൂട്ടും,കാർഷിക വിളകൾതൻ ഉന്മാദശ്രുതിയിൽഓരോരോ ഹൃദയവും പരിലാളനമായ് . പ്രകൃതിതൻ ചൂഷണം ചൂഷകർകരുവാക്കിധന മാർഗ്ഗ നേട്ടങ്ങൾ…

ഉത്തരാധുനികം

രചന : രാജു കാഞ്ഞിരങ്ങാട്✍ റിയലിസത്തിൽനിന്ന്ഉത്തരാധുനികതയിലേക്ക്വണ്ടി കയറി ഒരു കവിത അപ്പോൾശൂന്യതയിൽനിന്ന്ശാന്തതയിലേക്കെന്നമുഖഭാവമായിരുന്നു അപ്പോൾതൻ്റെ ഇടം വെട്ടിപ്പിടിക്കാനുംതൻ്റെ അതിരുകളേതെന്ന്താൻ തന്നെ നിർണ്ണയ്ക്കുംഎന്ന സമരഭാവമായിരുന്നു കാലത്തിൻ്റെ അടരുകളിലൂടെവണ്ടി ഓടിക്കൊണ്ടേയിരുന്നുഗലികളിലൂടെ ,ഇനിപ്പും, കവർപ്പും, പുളിയുമുള്ളതെരുവുകളിലൂടെ പ്രാണൻ്റെ പിടച്ചിൽ കൊത്തിവെച്ചകടലിനരികിലൂടെപ്രത്യാശകൾ പച്ചക്കുത്തിയപുലരികളിലൂടെ ജീവിതം കവിതയാകുമ്പോൾചരിത്രവും ഓർമകളുംമുറിച്ചെറിയുന്നവരെതുറന്നുകാട്ടാൻ വൃത്തങ്ങളുടെ…