അപകടകരമായി കവിതയെഴുതുന്ന ഒരു പെൺകുട്ടി.
രചന : ലിഖിത ദാസ് ✍ അപകടകരമായി കവിതയെഴുതുന്നഒരു പെൺകുട്ടിയെ കണ്ടു.അവളുടെ ഉള്ളം കയ്യിൽചമ്പകമേടിന്റെ വാസനച്ചൂര്.കണ്ടുകണ്ടിരിക്കുമ്പൊഎന്റെ ഒടുവിലത്തെ വേദനേ..യെന്ന്മുകിൽ അതിന്റെനനഞ്ഞ ചിറകുകുടഞ്ഞു ചിരിക്കുന്നു.നഖത്തിനിടയിൽ നിന്നൊരുകടലു നുരയ്ക്കുന്ന ഇരമ്പംകേൾക്കുന്നുണ്ട്.വിരലിടുക്കിൽ അവളെ പ്രണയിച്ചുതോറ്റ കുട്ടിയുടെ ഉമ്മപ്പുറ്റുകൾ,ചുണ്ടുകൾക്കിടയിൽവേനൽപ്പൊട്ടുകൾ,ചെവിത്തുമ്പിലൊരു നുള്ള് നിലാപ്പൊടി.പിൻകഴുത്തിൽകൊന്നയുലഞ്ഞുപോയതിന്റെഒടുവിലത്തെ ഇതളുകൾപറ്റിപ്പിടിച്ചിരിക്കുന്നു.കണ്ണുകളിൽ ആദിപ്രേമത്തിന്റെ ചെടിത്തണുപ്പ്.മുടിക്കെട്ടിനുള്ളിലൊരുരഹസ്യക്കാരന്റെ ചിരിക്കഷ്ണം.ഉള്ളുണങ്ങിപ്പോയവനു…
