നിലാവോർമ്മ … Shyla Kumari
കിനാവുപോലെ പ്രാണനിൽപിണഞ്ഞ പ്രിയമോർമകൾമറഞ്ഞുപോയി കടുത്ത വേനലിൽതനിച്ചാക്കിയെന്നെ നിർദ്ദയംനിലാവുപോലെ പുഞ്ചിരിച്ചുപ്രിയദമായ വാക്കുകൾ മൊഴിഞ്ഞവർവേനലിൻ വറുതിയിലോർമളിൽതീകോരിയിട്ടു പറന്നകന്നു മൂകമായ്മാനസത്തിൽ വിങ്ങലേകിമഴവില്ലുപോലെ മാഞ്ഞു പോയിമനതാരിലെന്നും വിളങ്ങി നിൽക്കും സ്നേഹമേപ്രിയദമാകുമോർമകൾ.