പ്രഭാതവന്ദനം
രചന : എം പി ശ്രീകുമാർ ✍ ദൈവമെഅവിടുന്ന് സമുദ്രവുംഞാനതിൽ ഒരു ജലകണവുമാകുന്നു.അവിടുന്ന് ഭൂമിയുംഞാനതിൽ ഒരു മൺതരിയുമാകുന്നു.ഈശ്വരാ,അങ്ങ് സൂര്യനുംഞാനതിന്റെ ചെറുകിരണവുമാകുന്നു.അങ്ങ് മഹാകാലവുംഞാനതിലെ നിമിഷകണവുമാകുന്നു.ഭഗവാനെ,അങ്ങ് വായുമണ്ഡലവുംഞാനതിൽ ഒരു ശ്വാസകണവുമാകുന്നു.അവിടുന്ന് പ്രപഞ്ചംനിറഞ്ഞമഹാപ്രണവവുംഞാനതിൽ ഒരു സ്വരകണവുമാകുന്നു.ഇനിയൊരുനേരം,നീർക്കുമിളവായുമണ്ഡലത്തെയെന്ന പോലെ,അഹംബോധമകന്ന്അങ്ങയെയറിയുമ്പോൾഞാൻ സ്വതന്ത്രനാകുന്നു.അതാകാം ആത്മജ്ഞാനവും ജൻമസാഫല്യവും .
