ഉറക്കം.
രചന : വിനോദ് നീലാംബരി✍ ഉറക്കമില്ലായ്മഎന്നെക്കൊല്ലുകയായിരുന്നു.എന്ന് മുതലെന്നോർമയില്ല.കറുത്ത പൂച്ചകളുടെകൺതിളക്കമായികൗമാരത്തിന്റെ ഇരുട്ടിടങ്ങളിൽ…,നഗരത്തിലെകലാലയ ഹോസ്റ്റലിന്റെ മട്ടുപ്പാവിൽമലർന്നുകിടന്നെണ്ണിത്തീർത്തനക്ഷത്രക്കാഴ്ചകളിൽ…,അറബിനാട്ടിൽ കുടുസുമുറിയിലെമൂന്നുനിലക്കട്ടിലുകളൊന്നിൽനാട്ടിലേക്കുള്ള നിമിഷങ്ങളെണ്ണിക്കൊഴിഞ്ഞദിനങ്ങളിൽ…ഞാൻ ഉറക്കത്തെ ഉപേക്ഷിക്കുകയായിരുന്നു.എന്നെയും.അടുത്തിടെയാണ്അതെന്നെ കൊതിപ്പിച്ചു തുടങ്ങിയത്.വീട്ടിലേക്കുള്ള വഴിമറന്ന നാൾകവലയിലെ വെയ്റ്റിങ് ഷെഡിൽ..,പിന്നൊരിക്കൽ തിരക്കൊഴിഞ്ഞചായപ്പീടിക വരാന്തയിൽ..,വീട്ടിലേക്കുള്ള മൺപാതയോര-ത്തെവിടെയൊക്കെയോ..എന്റെ ഉറക്കംതിരിച്ചു വരുകയായിരുന്നു!!ഇപ്പോൾ വീട് വീട്ടിറങ്ങാറില്ല.കണ്തടങ്ങളിൽ പടർന്ന കറുപ്പ്മാറിത്തുടങ്ങിയിരിക്കുന്നു.ഈ വസന്തം…
