പ്രേമം വരുമ്പോൾ
രചന : സരിത മോഹന്‍✍️ പ്രേമം വരുമ്പോൾമീശ മുളയ്ക്കുന്ന ഒരുവളെഎനിക്കറിയാം.അവളെന്നോട് കഥ പറയുമ്പോൾഅവളുടെ ചുണ്ടിനു മുകളിൽസ്വർണ്ണ രോമങ്ങൾകുഞ്ഞിക്കൈകൾഇളകും പോലെ കിളിർത്തു വരും.അങ്ങനെയാണ് അവളുടെഓരോ പ്രേമങ്ങളുംഎന്റെ മുന്നിൽ വെളിപ്പെടുന്നത്.നിങ്ങൾക്ക് അതിശയംതോന്നിയേക്കാം!പ്രേമത്തിലായവരെ നിങ്ങളൊന്നുസൂക്ഷിച്ചു നോക്കൂ.അവർ ഓരോ അടയാളങ്ങൾകാണിക്കും.ചില പെണ്ണുങ്ങളുടെമുടിയിഴകൾ പാമ്പുകൾഇണചേരും പോലെചുറ്റിപ്പുണർന്ന് ആരെയോമാടി വിളിക്കും…