മാനത്തെ വിസ്മയം
രചന : മംഗളൻ കുണ്ടറ ✍ മലർബാണനിന്നു തൻവില്ലുകുലച്ചുവോ.!മാരിവിൽ സ്വയം സപ്ത-വർണ്ണം വിരിച്ചുവോ.!പകലോൻ മാരിയെപ്രണയിച്ചു പുൽകിയോ.!പല വർണ്ണ വിസ്മയംവാനിൽ നിറച്ചുവോ..!മാനത്തെ മഴവില്ലി-ലൂയ്യലാടും നല്ലചേലൊത്ത പൂങ്കുയിൽചങ്ങാതിക്കൂട്ടരേമാനത്തുപറക്കുവാൻഞാനും വരട്ടെയോചാരത്താവർണ്ണങ്ങൾകാണാനും കൊതിയാണേ.മഴയിലും വെയിലിലുംമുങ്ങിക്കുളിക്കാംമഴവില്ലിൻ സപ്ത-വർണ്ണങ്ങളും കാണണംമാനത്തെ കൂട്ടുകാരെ-ല്ലാരുമൊരുമിക്കാംമാനത്തെ മലർമഴവർണ്ണങ്ങളും കാണാം.
