രചന : ബിനു. ആർ. ✍️

സർവ്വംസഹയാം ദേവീ മൂകാംബികേ
സർവേശ്വരീ,എന്നിൽ നാക്കിൽ
വാക്കിൻ വിഘ്നങ്ങൾ തീർത്തുതരേണം
വാണീമാതേ സർവ്വലോക ജഗൽകാരിണീ…
ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കും
അക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾ
നാവിൽ നിറയാൻ പ്രകാശം ചൊരിയണം
ദേവീ മൂകാംബികേ സരസ്വതീ… !
കാലമാം നേർമ്മതൻ അന്തരംഗങ്ങളിൽ
കാലത്തിനൊത്ത രചനകൾ തീർക്കാൻ
കാതിൽ വന്നുനിറയേണമേ, വാക്കുകളും
അക്ഷരങ്ങളും , ജന്മസിദ്ധമായ്!
താമരയിലാരൂഢമായിരിക്കും ഹേമാംബികേ,
തവസ്വൽരൂപം മനസ്സിൽ നിറയേണം
കാരുണ്യാംബുദ്ധേ വാണീമാതെ
സരസ്വതീ ദേവീ മൂകാംബികേ !
അമ്പത്തൊന്നക്ഷരങ്ങളും ഹരീശ്രീ
ഗണപതയേ നമഃ എന്നുചോല്ലുമ്പോൾ
മാനതാരിലുമെൻ നാവിൻതുമ്പിലും
തൂലികത്തുമ്പിലും വന്നുനിറഞ്ഞു
മാസ്മരികഭാവം കൈവരാൻ കൈകൂപ്പി
വണങ്ങീടുന്നൂ വെള്ളപ്പൂക്കളിൽ വസിക്കും
വെള്ളപ്പട്ടുടുത്തവളെ, കൊല്ലൂരിൽ വാഴും അമ്മേ ദേവി സരസ്വതീ മൂകാംബികേ !
കാതോരമാം കേൾവികളിളെല്ലാം മന്ത്രങ്ങളായ്,
കാറ്റേറ്റുപാടും സർവ്വ ജഗത്തിങ്കലും
നിറഞ്ഞിരിക്കവേ
നിന്തിരുനാമങ്ങളാൽ, അവയെല്ലാമെന്നും
മന്ത്രണമായ് നാവിൽ വിളയാടീടേണം
സർവ്വാർത്ഥസാധികേ, കമലത്തിൽ
വസിക്കും ദേവീ,സരസ്വതീ മൂകാംബികേ.. !

By ivayana