വിരഹനാളങ്ങൾ
രചന : അൻസാരി ബഷീർ✍ എണ്ണ വറ്റാറായ കണ്ണുവിടർത്തി ഞാൻനിന്നെയുംകാത്ത് മുനിഞ്ഞുകത്തുന്നിതാ..ഇന്നും പ്രതീക്ഷതൻപാളി ചാരുംമുമ്പ്ഒന്നുകൂടകലേക്ക് കണ്ണെറിഞ്ഞുരുകട്ടെ ! എന്നും നിശബ്ദതകൊണ്ടു ഞാൻ പ്രാണനിൽനിന്നെ വരഞ്ഞു മുറിഞ്ഞു നോവുന്നിതാ..എന്നെ സ്മരണതൻ ചില്ലയിൽനിന്നു നീഎന്നും കുലുക്കി കുടഞ്ഞുവീഴ്ത്തുന്നുവോ ! എങ്ങോ മറവി മെനഞ്ഞിട്ട മൗനത്തിൻചർമ്മങ്ങളൂരിയെറിഞ്ഞു…