വെന്നിക്കൊടി
രചന : ദിവാകരൻ പികെ ✍ ഇത്തിരി പോന്നവനെങ്കിലുംഒത്തിരി സ്വപ്നങ്ങൾ കണ്ടവൻഞാൻ.ആഴക്കിണറിലെ തവളക്കുഞ്ഞിന്ആഴിയെക്കുറിച്ചെന്തറിയാമെന്ന്,മാലോകർതൻ പിറുപിറുക്കൽപലവട്ടം കാതിൽവന്നലയടിക്കെ,മോഹങ്ങങ്ങൾക്കിന്നേവരെമങ്ങലൊട്ടുമെ വന്നതില്ല.കുന്നോളം കണ്ട സ്വപ്നങ്ങളൊക്കെയുംകുന്നിക്കുരുപോൽ ചുരുങ്ങിയെന്നാകിലുംതളരാതെ കുതിക്കുവാൻ ഊർജ്ജംപകരുന്നു വെട്ടിത്തിളങ്ങും ലക്ഷ്യ ബിന്ദു.ലക്ഷ്യമില്ലാത്തവരുടെ ജീവിതയാത്രഅന്ധന്റെയാത്രപോൽ തപ്പിത്തടഞ്ഞാണെന്നറിയുന്നു.മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കുമെങ്കിൽമാർഗ്ഗമെന്നെ വഴിനടത്താതിരിക്കില്ല.ഉള്ളിലെ അരുളപ്പാട് മുറുകെപ്പിടിച്ചു ഞാൻപൊരുതി മുന്നേറാൻ…
