ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: ടെക്നോളജി

ആറാട്ട് ആപ്പ്

രചന : ജോർജ് കക്കാട്ട് ✍ ആറാട്ടായി ആപ്പ്: എന്താണ് അത്, ഇന്ത്യയിൽ വാട്ട്‌സ്ആപ്പിന് പകരം വയ്ക്കാൻ ഇതിന് കഴിയുമോ?ഇന്ത്യയിൽ നിർമ്മിച്ച ഒരു മെസേജിംഗ് ആപ്പായ ആറാട്ടായി, അതിന്റെ സവിശേഷതകൾക്കും ഉപയോഗക്ഷമതയ്ക്കും വേണ്ടി കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. X-ലെ ഉപയോക്താക്കൾ ഇതിനെ…

1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.

എഡിറ്റോറിയൽ ✍️ 1971 അമേരിക്കയുടെ ടെക്‌സസിൽ ഒരു കുഞ്ഞു ജനിച്ചു.ഡേവിഡ് ഫിലിപ്പ് വെറ്റർജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് കൂടാരത്തിനുള്ളിലാക്കി (Sterile Bubble).കാരണം അവൻ ജനിച്ചത് Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ് ജനിച്ചത്.അതായത്…

നമ്മുടെ ശരീരം തന്നെ നമുക്ക് ശത്രുവാകുന്ന രോഗം?

രചന : വലിയശാല രാജു ✍️ നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം (immune system) സൈന്യത്തെപ്പോലെയാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്ന് വരുന്ന രോഗാണുക്കളെയും വൈറസുകളെയും നശിപ്പിക്കുക എന്നതാണ് ഈ സൈന്യത്തിൻ്റെ പ്രധാന ചുമതല. എന്നാൽ, ഈ സൈന്യം അബദ്ധത്തിൽ സ്വന്തം ശരീരത്തിനെത്തന്നെ ശത്രുവായി…

നോക്കൂ …

രചന : മിനു പ്രേം ✍️ നോക്കൂ ….ഇനിയീ പാലം കടന്നാൽനിനക്കു കടൽ കാണാം …കടലോ! ആഹാ!എനിക്ക് കടൽ കാണണം.ഈറൻമണ്ണിൽപാദങ്ങൾ പൂഴ്ത്തികടലിനെ തൊട്ടുനിൽക്കണം ..വെൺമുത്തുപോലെചിതറുന്ന ഓരോ തിരയ്ക്കുംഒരു പുഞ്ചിരിയെങ്കിലുംസമ്മാനമായി നൽകണം ..ആഴങ്ങളിൽനിന്ന് പറിച്ചുമാറ്റിഉപേക്ഷിച്ചു മടങ്ങുന്നതിരപെരുക്കങ്ങളെ കൊതിച്ച്ഒരു വിങ്ങൽ ഉള്ളിലടക്കുന്നശംഖിനെ കണ്ടെടുത്ത്എൻ്റെയീ കാതുകളിൽചേർത്തുപിടിക്കണം…

നെല്ലും പതിരും

രചന : എം പി ശ്രീകുമാർ ✍️ കാർമുകിൽവർണ്ണത്തിൽകണ്ടതെല്ലാംനീർമണിയേന്തുന്ന മേഘമല്ലസ്വർണ്ണത്തളികപോൽ കണ്ടതെല്ലാംമാനത്തെയമ്പിളിമാമനല്ലചന്തത്തിൽ കേൾക്കുന്ന നാദമെല്ലാംഅമ്മതൻ താരാട്ടുഗീതമല്ലകുങ്കുമം തൂകിപ്പടർന്നതെല്ലാംപൂർവ്വാംബരത്തിൻ പുലരിയല്ലകൊഞ്ചിക്കുഴഞ്ഞ ചിരികളെല്ലാംഅഞ്ചിതസ്നേഹം വിരിഞ്ഞതല്ലവർണ്ണപ്പകിട്ടിൽ നിറഞ്ഞതെല്ലാംവണ്ണം തികയുന്ന നൻമയല്ലഎല്ലാ മധുരവും നല്ലതല്ലകയ്ക്കുന്നതൊക്കെയും മോശമല്ലവല്ലാതെ തുള്ളിക്കളിച്ചിടാതെനെല്ലും പതിരും തിരിച്ചറിക.

കണ്ണീർവാതകം💐💐

രചന : സജീവൻ. പി. തട്ടയ്ക്കാട്ട്✍. മനസ്സിന്റെ കണ്ണാടിമുഖമാണെന്നാൽമുഖത്തിന്റെയഴക്കണ്ണിണകളാകുംമനസ്സിലെകനലുകൾഎരിഞ്ഞുമെരിയാതെയുംപുകഞ്ഞുംപുകയാതെയുംവാതകമായ് കെട്ടികിടക്കെകണ്ണിലീറനായ്പൊഴിയുമീകണങ്ങളൊക്കെയുമൊരുവാതക ചോർച്ചയായ്മാറവെചോർച്ചക്ക്കാരണം തേടുക…സ്നേഹത്തിന്റെകുറവുകൾമനസ്സിൽ തുരുമ്പായിമാറിയാതുരുമ്പുകളതിവേഗംകറുത്തവടുക്കളായ്പരിണമിക്കുമ്പോൾഭാവിയിലത് വാതകചോർച്ചകൾവേഗത്തിൽകണ്ണീരായൊലിച്ചിടുംപുതിയലോകത്ത് പരുക്ഷമാംവാക്കുകൾ തീർക്കുമീതുരുമ്പിനെമനസ്സിൽനിന്നുംചുരണ്ടിമാറ്റുവാൻഅൻപാകുന്നയുളിയും,തലോടലുകളാകുമീയെമരിേപേപ്പറുമല്പംചേർത്ത്നിർത്തലുമുണ്ടെങ്കിൽകണ്ണീർവാതകംചോരാതെപ്രകാശപൂരിതമാകിലും……..

കൃത്യം

രചന : അനിഷ് നായർ ✍ തമ്മിൽ ഭേദം നോക്കിതിരഞ്ഞെടുത്തനല്ലൊരു മുഖച്ചിത്രംഇടംവലം നോക്കാതെപഴത്തോട് ഉരിഞ്ഞങ്ങുകുത്തിക്കയറ്റി!വിശേഷണങ്ങൾ കൃത്യം പകർത്തിയൊട്ടിച്ചു.നാടിനൊത്ത് ഓടിപന്നഗ മദ്ധ്യംപകുത്തു തിന്നവരിൽവയറിളക്കം പടം പൊഴിച്ചു!എന്നാലുമിളക്കമില്ല,ട്രെൻഡിനൊപ്പം ഞാനും!മുഖപുസ്തകത്തിൽകടുംകെട്ടു കെട്ടിഇഷ്ടപ്പെടുന്നവരെക്കാത്ത്മെല്ലെ വലയുടെ മൂലക്കിരുന്നു:“പ്പൊ ദാണല്ലോ ട്രെൻ്റ്.ന്നാ ഞാനും ന്നു കര്തി”ഇഷ്ടമില്ലെങ്കിലും പലരുംമൂക്കുപൊത്തിവന്നെത്തി നോക്കി –ക്കള്ളയിഷ്ടം…

വാഴ്ക വാഴ്ക

രചന : സി. മുരളീധരൻ ✍ തന തന്തിന തിത്തോം തകൃതോംതകൃതത്തോം തന്തിന തകൃതോംപറച്ചിപെറ്റ കുലങ്ങൾ വാഴ്കപന്ത്രണ്ടും വാഴ്ക വാഴ്കപരശുരാമ ഭഗവാൻ തന്നകേരളം വാഴ്ക വാഴ്ക(തന….) ഓണം തിരുവാതിര പൂരംവേണം വിഷു ഉത്സവ മേളംനവരാത്രിയുമാഘോഷിക്കുംഭുവനത്തിൽ മണ്ണിൻ മക്കൾ (തന….) തെയ്യം തിറ…

ഉന്നിദ്രം

രചന : ഷാജി നായരമ്പലം ✍ ഉന്നിദ്രമുദ്ര മിഴിവൊടെ പതിച്ചു നിൽക്കു-ന്നെന്നെത്തെളിച്ച കളരി! കല സാഹിതിക്കുംമുന്നിൽത്തെളിഞ്ഞു; തെളിവെട്ടമൊഴിഞ്ഞിടാതെനിന്നാളിടുന്നു! നിറവിൻ നറുനൂറു തന്നെ! ആളേറെയുണ്ട് ഗുരുവര്യർ നമസ്കരിക്കാൻവീഴാതെ നട്ടു്, അടിവേരുകൾ തന്നുപോയോർകാലം തെളിച്ച വഴിയേറെ നടന്നുകേറേമായാതെനിന്നു വഴികാട്ടിയുഡുക്കൾ പോലേ! നീളുന്ന നീണ്ട നിരയുണ്ടു…

നാലുകെട്ട്

രചന : സതിസുധാകരൻ പൊന്നുരുന്നി ✍ നാലുകെട്ടിൻനടുമുറ്റത്ത്തുളസിത്തറ ഞാൻകെട്ടിയൊരുക്കിമുറ്റത്തുള്ളൊരു ചാരുകസേരയിൽചാഞ്ഞിരുന്നു രസിച്ചൊരു കാലംപൊന്നും പണവും വാരിക്കൂട്ടിനാട്ടിലെ രാജാവെന്നു നിനച്ചുപത്തായപ്പുര നിറഞ്ഞു കവിഞ്ഞുഅടിയാന്മാരായിട്ടനവധി പേരുംകാലും നീട്ടി മുറുക്കിത്തുപ്പിചാരുകസേരയിൽ ചാഞ്ഞൊരു കാലംഎന്നുടെ ഓർമ്മയിൽ ഓടിയടുത്തുനാലുകെട്ടും തുളസിത്തറയുംനിറഞ്ഞുകവിഞ്ഞൊരു പത്തായപ്പുരനെന്മണി കാണാൻ കാത്തുകിടന്നുതിന്നു കുടിച്ച് മദിച്ചു നടന്ന്സമ്പത്തെല്ലാം…