സൂത്രകണിക
രചന : ഹരിദാസ് കൊടകര ✍ പരിണാമം..സൂത്രകണികയൊന്നുംതിരക്കാതെ..തെളിയാത്ത ജീവനും കൊണ്ട്-ഞാനിങ്ങു പോന്നു. പഠനങ്ങളൊന്നും പ്രഭവങ്ങളല്ല.വിഭവങ്ങളുമല്ല.ഇതു മണ്ണിന്റെ അമൃതഗർഭം. താനേ നിരീച്ചാൽ നടക്കുമെല്ലാം..സൂര്യനടത്തവും,തടവറ തന്ത്രവും. വിജയമേ..കൊയ്യുന്നതേക്കാൾ ജലം..കൊയ്യാതിരിക്കൽ.തോൽവിക്കു മാത്രം;‘ഞാനെ’ന്നുമിച്ഛ. ഒറ്റപ്പെടലുകൾരാവിലെ വിടരും-തിത്തിരി ചേരുവ..അമ്പിളിത്തേൻ. ഭൂമിയെന്നും തിരിയുന്നതല്ല;തന്നെ തിരയുന്നതാണത്. ഓരോ രാത്രിയും എല്ലാമണച്ച്-കിടന്നുറങ്ങുന്നു;രാവിലേ പുനർവചിക്കുന്നു.…