ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്ന ഒരുവൾ
രചന : ബിജു കാരമൂട് ✍ അടുക്കളപ്പടിയിൽകുന്തിച്ചിരുന്നവൾകരിഞ്ഞ പലഹാരംപിച്ചിയെടുക്കുന്നുകറി പുരട്ടാത്തകാരുണ്യമോടെകാലുരുമ്മുന്നപൂച്ചയെ തീറ്റുന്നുവീടിനു മുകളിലെആകാശത്ത്തലകീഴായിഇലകളൊന്നുമില്ലാത്തഒരാൽമരം..മരച്ചുവട്ടിലെ വീട്വീട്ടുബുദ്ധനുപേക്ഷിച്ചുപോയധ്യാനത്തിൽ.പുരപ്പുറത്തെകാട്ടുകുമ്പളങ്ങാവള്ളികളിൽ നിന്ന്പുളിയുറുമ്പുകളുടെസംഘയാത്രആകാശമരക്കൊമ്പിലേക്ക്പലഹാരം തീർന്നുവയറുനിറയാത്തപൂച്ചഅടുത്ത വീട്ടിലേക്ക്ഓടിയകന്നു.പെട്ടന്ന് സന്ധ്യയായികടുകുപാടങ്ങൾക്കു നടുവിലെഹൈവേ കൂടുതലുച്ചത്തിൽഇരമ്പിത്തുടങ്ങി.അടിയുടുപ്പിൽഒരു തീപ്പെട്ടിയുംതൂവാലയുംതിരുകി വച്ച്പുരാതനമായഒരു കുടത്തിൽവെള്ളവും തൂക്കിപ്പിടിച്ച്അവൾ വയലിലേക്കുനടന്നുവഴിയെ ഒട്ടും ഗൗനിക്കാതെതലയുയർത്തി..വെടിച്ചുകീറിയവരമ്പിന്റെ ചാലിൽകുറച്ച് ഉണക്കപ്പുല്ലുപറിച്ചിട്ട്അവളതിൻമേൽചടഞ്ഞിരുന്നു.ഹൈവേയിൽട്രക്കുകൾ നിർത്തുന്നശബ്ദം കേൾക്കുമ്പോൾതീപ്പെട്ടിയുരച്ച്വിരലു വേവും വരെഉയർത്തിപ്പിടിച്ചു.ഓരോ…