Category: ടെക്നോളജി

സ്നേഹസ്പർശം

രചന : മംഗളൻ. എസ് ✍ മുറിവേറ്റ കാലിൻ്റെ വേദന താങ്ങതെമുറവിളികൂട്ടി ഞാൻ കുട്ടികളെപ്പോലെമുറിയ്ക്കുള്ളിൽ ചിലനേരമേകന്തനായിമുടന്തി മുടന്തി ഞാൻ ദിവസങ്ങൾ നീക്കി! മുറിവേറ്റ പതിയെ പരിചരിക്കാനായ്മുടങ്ങാതെ അന്നവും മരുന്നുമേകീടാൻമുതുകിൽ ഭാരങ്ങളേറ്റി സഹധർമ്മിണിമുട്ടൻ പണികളുമായി നെട്ടോട്ടമായി..!! മുടക്കം വരാതെ തൻ കൂട്യോളെ നോക്കണംമുറതെറ്റാതൗഷധാലത്തിലുമെത്തണംമുടക്കമില്ലാതെ…

വിരഹനാളങ്ങൾ

രചന : അൻസാരി ബഷീർ✍ എണ്ണ വറ്റാറായ കണ്ണുവിടർത്തി ഞാൻനിന്നെയുംകാത്ത് മുനിഞ്ഞുകത്തുന്നിതാ..ഇന്നും പ്രതീക്ഷതൻപാളി ചാരുംമുമ്പ്ഒന്നുകൂടകലേക്ക് കണ്ണെറിഞ്ഞുരുകട്ടെ ! എന്നും നിശബ്ദതകൊണ്ടു ഞാൻ പ്രാണനിൽനിന്നെ വരഞ്ഞു മുറിഞ്ഞു നോവുന്നിതാ..എന്നെ സ്മരണതൻ ചില്ലയിൽനിന്നു നീഎന്നും കുലുക്കി കുടഞ്ഞുവീഴ്ത്തുന്നുവോ ! എങ്ങോ മറവി മെനഞ്ഞിട്ട മൗനത്തിൻചർമ്മങ്ങളൂരിയെറിഞ്ഞു…

പ്രണയപാഠങ്ങൾ ❣️(തിരിച്ചടി)

രചന : അനിൽ ബാബു ✍ ആഴമുള്ള,മനോഹരമായകവിതകളാണ്നാംചുംബിച്ചുവേദനിച്ചിരുന്നപ്രണയം.മധുരമൂറുന്നവരികളായിരുന്നുഅസ്തമയ സൂര്യൻതിളങ്ങുന്നനിന്റെകണ്ണുകൾ.ഭാരമില്ലാതൊഴുകുന്നവാക്കുകളായിരുന്നുനിന്നെഎഴുതാനെപ്പോഴുംഞാൻപേനയിൽനിറച്ചിരുന്നത്.കവിതയൊരുസ്വപ്നം മാത്രമായുംവരികളെപ്പോഴോമാഞ്ഞുപോയൊരുമഴവില്ലായുംവാക്കുകളെന്നോമറന്നുപോയൊരുമിന്നലായുംപാഞ്ഞൊഴിഞ്ഞു പോയഎന്റെഓർമ്മകൾമാത്രമായിരുന്നെന്ന്തിരിച്ചറിവുകൾപാഠം തന്നു.

ഗുരു…….

രചന : സ്നേഹചന്ദ്രൻഏഴിക്കര ✍ ഞാനുംനീയുംനമ്മളുംനിങ്ങളുംഗുരു!!!…..നാമേവരുംശിക്ഷ്യരുമത്രേ……!!!ഗുരുവാക്കുന്നത്ഗുരുത്വവുംശിക്ഷ്യനാകുന്നത്ശിക്ഷ്യത്വവും തന്നെ!!!ഗുരുവാകാൻഉള്ളുയിരിൽതെളിമ വേണം !!കണ്ണുകളിൽവജ്രസൂചിത്തിളക്കവുംവാക്കുകളിൽമനസ്സുകളെഅലിയിച്ച്സ്വത്വം തെളിയിച്ചു കൊടുക്കുന്നആത്മാവബോധവും വേണം !!!പണ്ട് …….ജാതിക്കോയ്മയെമനുഷ്യക്കോലംകാട്ടികണ്ടിട്ടുംമനസ്സിലായില്ലെങ്കിൽപറഞ്ഞിട്ടെന്തു കാര്യംഎന്നുരചെയ്തവൻഅത് ……ഗുരു !!!ഉള്ളിലുറഞ്ഞജാതിയെപപ്പടം പോലെപൊടിക്കാൻഉദ്ഘോഷിച്ചവൻഗുരു…….!!!ഗു എന്നഇരുട്ടിനെരുഹം ചെയ്ത്വെളിച്ചത്തിടമ്പായവൻഗുരു………!!!കർമ്മഫലങ്ങളെന്നുംവിധിയെന്നുംവിധിച്ചതിനെവിദ്യനേടിപ്രബുദ്ധിയിലേക്കുയർന്ന്കൊള്ളാതെ തള്ളാൻഅരുളിയവനേ ഗുരു !!!ഉരുവായതിനെഅരുൾ നേടിതെളിവേറ്റാൻആമന്ത്രണംചെയ്തവൻഗുരു………!!!ഒരു കരിങ്കൽകഷ്ണത്തിൽജാതിയില്ലാദൈവത്തെആവഹിച്ചെടുത്ത്അന്ധതയുംബധിരതയുംഅറിവില്ലായ്മയുംഭൂഷണമാക്കിയവരുടെനാവറുത്തവൻഗുരു……..!!!മനുഷ്യത്വത്തിൻ്റെപൂർണ്ണതയാണ്ഗുരു……..!!!ദൈവത്തിങ്കലേക്കെത്തിയമനുഷ്യനാണ്ഗുരു…….!!!നമ്മിലുണ്ടെങ്കിലുംനാമറിയാതെ പോയഅരുളിൻ്റെതികവുതന്നെഗുരു…!!!!!!!

ശിവനാമകീർത്തനം -ശിവനാമം മുക്തിമന്ത്രം.”ഓം നമ:ശിവായ”

രചന : മാധവി ടീച്ചർ, ചാത്തനാത്ത് .✍ സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാംസർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!മുൻജന്മപാപവുമീ ജന്മപാപവുംമൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ…ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാശങ്കരാ– കന്മഷം നീക്കീടണേ..ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം:പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽപിൻതിരിയാതെ തൃക്കൺ പാർത്തിടും.സോമവാരവ്രതം നോൽക്കുന്ന നാരിമാർസാദരം തൃക്കാൽക്കൽ കുമ്പിടുമ്പോൾഉച്ചത്തിൽ…

ശീമക്കൊന്ന

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ കണിക്കൊന്നയല്ലഞാൻകരുനെച്ചിയല്ല ഞാൻഇടവഴിയിൽ പൂത്തു നില്ക്കണശീമക്കൊന്നയാണ് ഞാൻകാക്ക വന്നു കൂടുവയ്ക്കുംഎന്റെ ചില്ലയിൽകുയിലു വന്നു പാട്ടുപാടുമീമരക്കൊമ്പിൽകാറ്റുവന്നു കഥ പറയുംതളിർമലരോട് അപ്പോൾപൂത്തുലഞ്ഞാടുമെന്റെ സുന്ദരിപ്പൂക്കൾ.കാട്ടുപൂവാണെന്നു ചൊല്ലും മാനവരെല്ലാംപൂജക്കെന്നെ വേണ്ടയെന്നു ചൊല്ലിപ്പോയിടും!ആരുമില്ലെങ്കിലെന്താ,ഞാൻ വളർന്നിടും പൂത്തുലയും, പൂവിരിയുംഎൻ മരക്കൊമ്പിൽകാണികളെ നോക്കി നിന്ന് ഞാൻ…

അമ്മ മലയാളം

രചന : സി.മുരളീധരൻ✍️ അറിയുന്ന ഭാഷകളിൽ അമ്മയായറിവിൻ്റെകുറവുകൾ മാറ്റുന്നൊ രമൃതേഅമ്മമലയാളമേ,അതുലിതാനന്ദമേഇമ്മഹിയിൽ ജയമോ ടെ വാഴ്ക!അമ്മതന്നോർമ്മകളും അമ്മയുടെ ഭാഷയുംനമ്മിൽ നിന്നകലില്ല തെല്ലുംആ മുലപ്പാലിനോ ടൊപ്പം നുകർന്നു ഞാൻഅമ്മതൻ മലയാള ഭാഷകനകാക്ഷരങ്ങളായി അക്ഷര നക്ഷത്രമികവിലാണക്ഷരമാലചിന്തകളിൽ മനമുരുകി പദ സഞ്ചയങ്ങളാൽകഥകൾ കവിതകൾ ഉണരുംസരള പദ സംഗമ…

സ്നേഹ സ്പർശം.

രചന : മുസ്തഫ കോട്ടക്കാൽ ✍ നീയെന്നപുഴയിലേയ്ക്കൊരുപാലമായിയെൻസ്നേഹം നിവേദിച്ചു തന്നുനീഹാര ബിന്ദുവായ്ജീവിതം കുളിരുവാൻകാലത്തിൻ കുറുകേനടന്നുകാലങ്ങളോളംവഴിതിരയുന്നു ഞാൻസ്‌നേഹമേ മോഹങ്ങൾപേറി…ജീവന്റെയിതളുകൾകൊഴിയുന്നു നിത്യവുംതിരികേവരാത്തൊരാസ്മരണ പുൽകിജാലകകാഴ്ചകൾപുതുമയിൽ മേയുന്നുകരുണയുടെകാവൽ വിളക്കുമേന്തി…ചിരിക്കുന്നു ചായംപടർത്തിനാംസ്‌നേഹത്തിൻകനലുകൾ വാടാതെസൗഹൃദത്തിൽ…ചിതലരിക്കുന്നുചിലരുടെ ചിന്തയിൽനടനങ്ങൾ മാത്രമായ്പാരിടത്തിൽ…പടരുന്നു മൗനംനിറഞ്ഞൊരു മൂകതശൂന്യമായ് ഇനിയുള്ളദൂരമെല്ലാംകാലമേ കറങ്ങിയവഴികളിലൂടെ ഞാൻതേടുന്നു ഇത്തിരിസ്‌നേഹ സ്പർശം…✍️

ചോര “

രചന : മേരിക്കുഞ്ഞ്. ✍ ചോരയേക്കാൾലഹരിയില്ലേതുകഞ്ചാവിനും രാസസംയുക്തത്തിനുംഒഴുകുന്ന ചോരയിൽനിന്നുയിർക്കുന്നുപാപമാചനംപിടയുന്ന ചോരയിൽവിടരുന്നു മഹാകവിതകൾ ….ഇതിഹാസങ്ങൾപതയുന്ന ചോരയിൽഉയർന്നു പൊന്തുന്നൂവിശ്വമോഹനമഹാചരിത്ര ലഹരികൾഅമ്മ മാത്രം ചെഞ്ചോരലഹരി നീറ്റിഉപ്പൂറ്റി മാററിവെൺ പാൽ മധുരമായ്ജീവൻ ചുരത്തിടുന്നുഅതിനാൽ…..കഷ്ടംഅമ്മയ്ക്കു കഥയുടെലോകചരിത്ര ശക്തിയില്ലഇതിഹാസ ഭംഗിയില്ലഅതുധ്വനനപ്രതിഭാസമല്ലാത്തൊരിക്കിളിക്കഥവൃഥാ പിറന്നുമണ്ണിൽ വേരുപറിഞ്ഞുണങ്ങുമൊരുണ്മ

നാട്ടുമാവും കുട്ടിയും പിന്നെകാറ്റും

രചന : അൻസാരി ബഷീർ ✍ നാട്ടുമാവമ്മേ നാട്ടുമാവമ്മേകാറ്റിൻെറ കൈ പിടിച്ചൂഞ്ഞാലാടൂമൂത്തുപഴുത്തൊരീ മാങ്കനിയൊക്കെയുംകാട്ടിക്കൊതിപ്പിയ്ക്കാതിട്ടുതായോ – – – – കാറ്റേ കാറ്റേ, മാമ്പഴക്കൊമ്പിനെഏത്തമിടീക്കാനൊന്നോടി വായോഞെട്ടറ്റു വീഴുന്ന മാമ്പഴച്ചുണ്ടുകൾപൊട്ടിച്ചുറുഞ്ചാൻ തിടുക്കമായി അയ്യോ കാറ്റേ മേലേച്ചില്ലയിൽകിയ്യോ എന്ന കരച്ചിൽ കേൾപ്പൂപച്ചിലക്കൊമ്പിലെ കൊച്ചു കിളിക്കൂട്ടിൽപക്ഷിയ്ക്ക് കുഞ്ഞ്…