Category: ടെക്നോളജി

തൃപ്പാദം

രചന : ഷിബു കണിച്ചുകുളങ്ങര✍️ കണ്ണിമചിമ്മാതെ കണ്ണനെ നോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽമുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.തൊഴുതു നില്ക്കുമ്പോൾ നിർവൃതിയുംകാണാതെ നില്ക്കും നേരമുന്മാദവുംനിൻ തൃപ്പാദസേവകനടിയനു മാത്രമോകാണാനഴകുള്ള കാർമുകിൽവർണ്ണാ..കണ്ണിമചിമ്മാതെ കണ്ണനെനോക്കിപീലിത്തിരുമുടിയിൽ കണ്ണൊന്നുടക്കികളഭത്തിൽ മുങ്ങിയ കണ്ണനെകണ്ടതാംകണ്ണിലെ കൃഷ്ണമണിക്കും താളമേറെ.ശോഭിതഗ്രാത്രൻ്റെ പൂമേനി പുൽകിയമലരണിമാല്യങ്ങൾക്കും വർണ്ണചാരുത.ചന്തത്തിൽ ഭവാൻ്റപാതിമെയ്യ് മറക്കുംമഞ്ഞണിപ്പട്ടുടയാടക്കും തിളക്കമേറെ.കണ്ണിമചിമ്മാതെ…

ചിറകറ്റ പ്രണയപ്പക്ഷി…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ നിന്നോളമുണ്ടായിരുന്നില്ലമനസ്സിലെപുഞ്ചനെൽപ്പാടത്തിലൊന്നുംകിനാവുകൾ,നിന്നോളമാവില്ലഈ പ്രപഞ്ചത്തിന്റെമന്ദംതുടിക്കുംഹൃദയമിടിപ്പുകൾ,പച്ചവിരിച്ചൊരീപാടവരമ്പിലെഉഷ്ണമകറ്റുന്നകാറ്റിന്നറിയുമോഉൾത്താപമേറ്റുംപ്രണയകാലത്തിന്റെഉച്ചനിശ്വാസമനസ്സിൻ തുടിപ്പുകൾ.നിൽക്കയാണിവിടെഞാൻ,ചക്രവാളത്തിന്റെഅറ്റത്തുകാണുന്നപർവ്വതനിരകളിൽ,നിന്നെയെങ്ങാൻ,കണ്ടുമുട്ടുവാനാവുമോ,ഒന്നുപറക്കാൻ,ചിറകറ്റപക്ഷി ഞാൻ…..

ഭ്രാന്ത്💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍ ഭ്രമം മുഴുത്ത്മുഴുത്ത ബിംബങ്ങളായിബിംബങ്ങൾക്ക് ത്രയം വന്നു.ത്രയങ്ങൾ ഓരോന്നായി പിരിഞ്ഞുത്രസിച്ച് നിന്നത് പ്രണയമായിരുന്നു.പ്രണയം ഒഴുകിവിരഹമായി….വിരഹംതാനെവിരക്തിപൂണ്ടപ്പോൾവിരക്തി പ്രതികാരവേഷം ധരിച്ചു..സമൂഹം അവന് പേരു കൊടുത്തു“ഭ്രാന്തൻ”…,…..ഭ്രാന്തമാം ചിന്തക്ക് മനസ്പകുത്തവൻ.. ഇവൻ ഭ്രാന്തൻആകാരത്തിനവനിഷ്ടം പ്രാകൃതംപ്രാകൃതത്തിന് കൂട്ടു പകർന്നത്ചേഷ്ടകൾ….ആയിരം ചോദ്യങ്ങൾ സ്വയം ചോദിച്ചഭ്രാന്തൻ……

കാറ്റത്തെ അപ്പുപ്പൻതാടികൾ

രചന : സതിസുധാകരൻ പൊന്നുരുന്നി .✍️ ആകാശo നോക്കി പറക്കുംകിളികളെകണ്ടു കൊതിപൂണ്ടു ഞാനിരുന്നുഒരുദിനം ഞാനും പറവയേപ്പോൽചിറകുവിരിച്ചു പറന്നുപൊങ്ങുംകാലങ്ങൾ ഓരോന്നു പോയ്മറഞ്ഞുകാറ്റിൽ പറക്കുവാൻ ഞാൻപഠിച്ചു.നാടൊന്നു കാണണം നാട്ടാരെകാണണംഎന്നിലെ മോഹം വളർന്നു വന്നുകാറ്റിൽ പറക്കുന്ന അപ്പുപ്പൻതാടിയായ്നാടാകെ ചുറ്റിനടന്നു കണ്ടുകുട്ടികൾ എന്നെ പിടിക്കുവാനായ്കുന്നിൻ മുകളിലേയ്ക്കേറിനിന്നു .കാറ്റെന്നെ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍️ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

നിലാവഴകുള്ളപെണ്ണ്

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ കണ്ടുഞാൻനിന്നെ നിലാവഴകുളളപെണ്ണേമാത്രകളെൻ ഹൃദയംതുടിച്ചുവല്ലോമൊഴിയുവാൻ മോഹമുദിച്ചുള്ളിലേറെകനവുകൾ കണ്ടെന്നുള്ളംകുളിർത്തു! വദനമഴകിൻ വിസ്മയം തീർത്തുനിൻനയനമതെത്രയോ ചേതോഹരംഅധരം പൊഴിക്കും മൊഴിയും മധുകണംനിറയും കുറുനിര ചുരുളുമധിസുന്ദരം! പ്രണയമെന്നിൽ തളിരിട്ടുവല്ലോഅറിയുമോ നീയെന്നകതാരിൻ നൊമ്പരംനിൻ ചിരികൾക്കു മറുചിരിയേകി ഞാൻപിന്നെയും നിൻവഴിത്താരയിൽ കാത്തുനിന്നു! നീയെൻ്റരികത്തണഞ്ഞിരുന്നെങ്കിൻഎന്നിലെമോഹങ്ങൾ പൂത്തു വിരിഞ്ഞേനേവന്നതില്ലവസന്തവും…

മടക്കയാത്ര “

രചന : ലീന ദാസ് സോമൻ ✍️ വിധി വിധിച്ച പാതയിലൂടെ നടന്നങ്ങ് നീങ്ങവേകാഴ്ചകൾ എത്ര മനോഹാരിത എന്നത്കാഴ്ചകൾക്കപ്പുറം ജീവിതം എന്നത് മിഥൃമല്ലായെങ്കിലുംസൃഷ്ടിയും സൃഷ്ടാവും അറിയുന്നില്ലെന്നതുംപല കുറിപറഞ്ഞ കാര്യങ്ങളെല്ലാംഭവിച്ചിടുമെന്നത് അറിയവേചങ്കിനുള്ളിലേ പിടയുന്ന നൊമ്പരംഅറിയുന്നത് സത്യംസാന്ത്വനമാണഭികാമ്യം എന്നങ്ങ് ചൊല്ലവേപരിഭവമെന്തെന്ന് ചൊല്ലുന്നവർ അധികവുംദുർഘടം പിടിച്ച…

യക്ഷി

രചന : സ്മിതസൈലേഷ് ✍ ചില പെണ്ണുങ്ങളുണ്ട്അരങ്ങൊഴിയുമ്പോഴുംഅനുരാഗമഴിച്ചു വെക്കാൻകൂട്ടാക്കാത്തവർമടിക്കുത്തിൽജീവിതാസക്തികളെഒളിപ്പിച്ചുമാത്രം മരണത്തിന്റെദ്വീപിലേക്ക്‌യാത്ര പോകുന്നവർഅതിവൈകാരികർക്കുപ്രവേശനമില്ലാത്തമരിച്ചവരുടെദേശത്തു നിന്ന്ഭൂമിയുടെഉടൽ മടക്കുകളിലെഇടവഴികളിലേക്കുനാട് കടത്തപ്പെട്ടവർയക്ഷിയാവുകയെന്നാൽമുടിയഴിച്ചിട്ടുമുലയഴിച്ചിട്ടുമരിച്ചവളുടെസ്വാതന്ത്ര്യംഎന്നുറക്കെപാടിയൊരുവൾമരണത്തിന്റെമുകിലിറങ്ങിജീവിതാസക്തിയുടെകുന്നു കേറുക എന്നതാണ്അരമണികളിൽവസന്തത്തെ കോർത്തുകെട്ടിഅവൾ ഗ്രീഷ്മനട്ടുച്ചകളെപാലപ്പൂ ഗന്ധത്തിലേക്കുപകർത്തിയെഴുതുംഅവളുടെഉടൽ ചൊരുക്കുകളിൽപാതിരാ കാറ്റുകൾക്കുവഴി തെറ്റും .അടിവയറ്റിലെ..രോമരാജികളിൽഅവൾ മഞ്ഞുകാലത്തെതടവിലാക്കുംഭൂമിയിലെ ഒടുവിലത്തെപ്രണയകവിതയുംഅവളുടെ ഹൃദയത്തിൽഅടിമയെ പോലെമുട്ടുകുത്തിയിരിക്കുംപ്രണയാഭിചാരിയായഒരുവൾ പതിനേഴായിരത്തൊന്നുനിലാവുകളെ, പൂട്ടിയവില്ല് വണ്ടിയിൽ..അവളുടെആണുങ്ങളെതേടിയിറങ്ങും..മായാവിനിയായ ഒരുവൾഅനാസക്തനായബുദ്ധന്റെധ്യാനത്തിലേക്കുഊളിയിടുംവിരക്തിയുടെആകാശത്തിലേക്കുനടക്കുന്ന ഒരുവനെപ്രണയത്തിന്റെ…

ചിലന്തിവല💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിന്തക്ക്കനംകൂടിചിത്തത്തിന്ഭാരമേറിചിമ്മിനിവിളക്കിൻതിരിനാളംചമയങ്ങളായെരിയുന്നു…….ചിരിമറന്നതോമറഞ്ഞതോചിന്തയുടെ കനം കൂടിചിത്തത്തിന് ഭാരമേറി….ആകാശഭിത്തികളിൽ കണ്ടഅവ്യക്തചിത്രങ്ങളിൽഅഭിമതമല്ലാത്ത ഏതോഅത്ചിലന്തിവലകളാകാം.പശിമാറ്റുവാൻ വേണ്ടി സ്വയംകണ്ടെത്തുന്ന ചിലന്തിയുടെ “വല”അവ്യക്തതയുടെ വ്യക്തതക്കായ്എന്റെ ചിന്തയുടെ കനം കൂട്ടിചിത്തത്തിന്റെ ഭാരവും കൂടി.,..ഗഗനത്തിന്റെ അടുത്ത കാഴ്ചതൂവെള്ളയിൽ ഒരു പഞ്ഞിക്കെട്ട്ചിലന്തിവലതൂത്തെറിഞ്ഞത്ഇന്ന് ചെയ്ത് തീർക്കേണ്ട മാരിയെഒരു കാറ്റായിതീർത്തതുംചിന്തയോമനസിന്റെഓർമ്മകളുടെഅറകളോ..ചിലന്തി മാത്രമല്ല വലകെട്ടുന്നത്മനുഷ്യമനസുകളും…,

പ്രഭാത ദൃശ്യം

രചന : തോമസ് കാവാലം✍ പ്രാചിയിലംശുമാൻ വന്നുദിച്ചുപാരാകെ പൂക്കൾവിടർന്നുചേലിൽവാസന്തം വിണ്ണിൽ നിന്നോടിയെത്തിസുഗന്ധം മണ്ണിനെ പുൽകിനിന്നു. കാർമേഘത്തോണികൾ മാനമാകെകുഞ്ഞിളം തുള്ളികൾ പെയ്തുനിന്നുപുണ്യാഹംപോലതു ഭൂമിയാകെമണ്ണിനെ ഹർഷമോടുമ്മവെച്ചു. കാനന മേലാപ്പിൽ കാത്തിരുന്നകോകിലവൃന്ദങ്ങൾ കൂകിചേലിൽമാമല മേട്ടിലെ മന്ദാരങ്ങൾഓമനപ്പൂക്കൾ വിടർത്തിയെങ്ങും. പക്ഷികൾവാനിൽ പറന്നുമോദാൽപക്ഷമൊതുക്കി ഹ! ക്ഷീണിതരായ്വൃക്ഷങ്ങൾതോറുമേ കുക്ഷികളിൽഭക്ഷണം തിന്നുവാനക്ഷമരായ്.…