Category: ടെക്നോളജി

നിലാവ് നക്ഷത്രങ്ങളോട്പറയുന്നകഥ”

രചന : ശാന്തി സുന്ദർ ✍️ ഏകാന്തതയെ പ്രണയിച്ചവൾബാൽക്കണി കാഴ്ച്ചയുടെവിദൂരതയിലേയ്ക്ക് നോക്കിനിൽക്കവേ…പകുതി വായിച്ചു മടക്കിവച്ചപുസ്തകത്തിലെ നായികയുടെവിങ്ങലുകൾക്ക്ഉത്തരം തിരയുകയായിരുന്നു.മെല്ലെ മെല്ലെ കണ്ണുകൾആകാശത്തിലൂടെ പറന്നു പോകുന്നകുരുവികളെ മാടിവിളിച്ചു..പ്രണയാർദ്രമായ കുറുകലോടെഇണകളവർ ജനൽ വാതിലിലെത്തി.ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്അവളുടെ ഉള്ളിലെ കനലണച്ച്മുടിയിഴകളെ മെല്ലെ തലോടിനീലാകാശത്തിന്റെമേൽക്കൂരയിൽ മേഘക്കുന്നിൻമുകളിലിരുന്നൊരു മഞ്ഞു…

പാളവണ്ടി

രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️ പാളവണ്ടിയിലേറിനടന്നൊരുകാലം,മൂടുപിഞ്ചിയനിക്കർ മണ്ണിലുരഞ്ഞുകീറുംനേരം;ആർത്തുചിരിച്ചൊരാക്കൂട്ടാളികളും,അമ്പേനാണംക്കൊണ്ടുമറച്ചതുമോർമ്മ. കല്ലും കുഴിയും ചരിവുംനോക്കാതങ്ങനെ,കിച്ചീവലിച്ചുനടന്നൊരുബാല്യം.ചെറുകല്ലുകളിലേറിവണ്ടിപോകുംനേരം,പിന്നിലതിൻത്തള്ളലുകൊണ്ടുപുളയും. ഇല്ലാവഴികൾ തീർത്തുമങ്ങനെ,കാണും കാടും മേടും കയറിയിറങ്ങി.പുളിയൻ മാങ്ങപറിച്ചതിലോ,ഉപ്പുകൂട്ടിത്തിന്നതുമോർമ്മ. ചേറും ചെളിയും വെള്ളവുമങ്ങനെ,ചാടിമറിഞ്ഞുതിമർത്തൊരുകാലം.കൊത്തം കല്ലുകളിച്ചുരസിച്ചും,കൊള്ളുംത്തല്ലിനേങ്ങിക്കരയുംബാല്യം. എല്ലാംമധുരം ഓർമ്മകൾ,ഓടിയൊളിക്കില്ലൊട്ടുമതങ്ങനെ.ചേരുംചേർന്നുപോകുമതന്ത്യം വരെയ്ക്കും,നന്മകളേറെവിളഞ്ഞൊരാസുന്ദരബാല്യം.

ചെമ്പരത്തി

രചന : ബിന്ദു അരുവിപ്പുറം✍️ ചെമ്പട്ടുചേലചുറ്റിസുന്ദരിപ്പെണ്ണാളൊരുത്തിചന്തത്തിൽ പൊട്ടുകുത്തിവാലിട്ടുകണ്ണെഴുതിമുറ്റത്തെത്തൊടിയിലായ്അഞ്ചിതളിൻ കാന്തിയോടെമന്ദഹാസം ചൊരിഞ്ഞേറ്റംകനവുകൾ നെയ്യുകയായ്!ജീവിതത്തിൻ തന്ത്രികളിൽആശ്വാസശ്രുതി മീട്ടിനാടോടിപ്പെൺകൊടിയായ്വർണ്ണത്തിൽ പൂത്തുലഞ്ഞുംമിഴിയിലാർദ്രഭാവമോടെമധുരക്കിനാക്കളോടെഇടനെഞ്ചിൽ കുമിയുന്നസ്വപ്നങ്ങൾ നുണയുന്നു.മാനസപ്പൊയ്കയിലേറ്റംനീന്തിത്തുടിച്ചു മെല്ലെമുത്തുപോൽ കിലുങ്ങുന്നപുഞ്ചിരിയൊന്നെനിയ്ക്കേകി.ഇളംങ്കാറ്റു വന്നു വെക്കംതഞ്ചത്തിൽ കൊഞ്ചിനിൽക്കേമിഴിയടച്ചവളറിയാതെനാണത്താലുഴറിടുന്നു.കനലിന്റെ നിറമാണ്,പട്ടുപോലെയുടലഴകും!ചെന്തൊണ്ടിപ്പഴം പോലെമധുരമൂറും ചൊടികളും!പെണ്ണവൾതന്നഴകിലേറ്റംകണ്ണെറിഞ്ഞൊരു പ്രണയഗാനംമൂളിയെത്തും വണ്ടുകൾക്കി-ങ്ങെന്തൊരാനന്ദം!

നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റത്തെക്കുറിച്ച് ഫൊക്കാന മീഡിയ സെമിനാറിൽ മാധ്യമപ്രവർത്തകരുടെ വേറിട്ട ചർച്ച

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ കേരള കൺവൻഷനോട് അനുബന്ധമായി നടന്ന മാധ്യമ സെമിനാർ കേരള ചീഫ് വിപ്പ് എൻ.ജയരാജ് ഉദ്‌ഘാടനം ചെയ്തു. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ താൻ ഒരു മാധ്യമപ്രവർത്തകൻ ആകുമായിരുന്നെന്ന് ജയരാജ് (എംഎൽഎ) സദസ്സിനോട് പറഞ്ഞു.അമേരിക്കൻ മാധ്യമങ്ങളും മലയാള മാധ്യമങ്ങളും നിർമ്മിത…

നിലാവും നിഴലും

രചന : ബിനു. ആർ.✍️ പൊൻതിങ്കൾക്കലയാൽപൊട്ടുവച്ചതുപോൽതിളങ്ങിനിന്നു നീലനിലാവും രാത്രിയുംവെൺചന്ദ്രപ്രഭവിടർത്തിയാടിയാടി നിഴലുംനിഴൽക്കൂട്ടങ്ങളും,ഗ്രാമത്തനിമകളിൽവേരൂന്നിനിന്നൂ രാമച്ചമണംപോൽ പഴമകൾ.പൊന്നിൻചിങ്ങവും പൂക്കളാലാടിത്തിമിർക്കുംതിരുവോണവും പൂത്തിരുവാതിരയാടിയാടിനിറയും ധനുമാസതിരുവാതിരയുംകണ്ടുകൺ മയങ്ങാത്തകാലക്കേടിൻ അഭിശപ്തമതുപോൽവളരുന്നു, സംസ്കാരങ്ങൾ മാറ്റിപ്പാടുംപുതുതലമുറകൾ, ചുവപ്പിൻ തോളിലേറിഎല്ലാം അന്ധവിശ്വാസജടിലങ്ങളെന്നുകല്പിക്കപെട്ടവർ, ചിന്താശൂന്യർ,മൂഢർ,തച്ചുതകർക്കപ്പെട്ടതെല്ലാം ഒരുപഴമതൻസംസ്കാരസമ്പന്നതകളായിരുന്നു.അതിനായ് കൂട്ടുപിടിച്ചതോ, വിപ്ലവങ്ങൾപാടവരമ്പിലുപേക്ഷിച്ച വിപ്ലവപ്രസ്ഥാനങ്ങൾജന്മികുടിയാൻ ബന്ധത്തിൽവിള്ളലുകൾ വീഴ്ത്തിയ രാഷ്ട്രീയകോമരങ്ങൾഉറഞ്ഞുതുള്ളി കാവുകൾ തീണ്ടിനീളൻജുബ്ബയുടെ…

കാണ്മാനില്ല

രചന : അഹ്‌മദ് മുഈനുദ്ദീൻ ✍️.. ഈ ഫോട്ടൊയിൽ കാണുന്ന കുട്ടിയെനാല്പത്തിയഞ്ച് വർഷം മുമ്പ്കടപ്പുറത്ത് നിന്ന്കാണാതായതാണ്.ഫേസ്ബുക്കിൻ്റെ മുറ്റത്തുംഇൻസ്റ്റഗ്രാമിൻ്റെ കോലായയിലുംതെരച്ചിൽ നടത്തിനിരവധി പേരെ ഇവിടെ നിന്ന്കണ്ടെടുത്തിട്ടുണ്ടല്ലോപച്ച ലൈറ്റിട്ട്ഉറക്കമൊഴിച്ച്വാട്ട്സാപ്പ് വരാന്തയിൽഇരിക്കാൻ തുടങ്ങിയിട്ട്കുറേയായി.പ്രതീക്ഷയോടെകഥയിലും കവിതയിലുംതിരഞ്ഞുകുഞ്ഞാ,നീയില്ലാതെഎനിക്കെന്നെ വീണ്ടെടുക്കാനാവില്ല.ഓർമ്മകളുടെമധുരാനുഭവങ്ങളുടെതാക്കോൽ കണ്ടെടുക്കാനാവില്ലകണ്ടുമുട്ടുന്നവർഎന്നെ ബന്ധപ്പെടാൻഅപേക്ഷ.പ്രതീക്ഷയോടെ..

പടവുകൾകയറുന്നേരം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍️. പ്രാണൻ്റെ യാമങ്ങളിൽശൂന്യചക്രവാളത്തിൽപതിവുപോലെന്നുടെആത്മസഞ്ചാരവേളചിന്മുദ്രയിൽ മയങ്ങേഭ്രൂമധ്യ,പ്രകാശത്തിൽഎയ്തുപോകുന്ന നേരംവലതുഭാഗത്തൂടെഎപ്പൊഴും കൂടെവരുംസഹജ സാമീപ്യമേജന്മജന്മാന്തരനാംഗുരവേ നമോ നമ:ഭൂമിക്കു സമാന്തരംനമ്മളൊഴുകുന്നേരംഉയർന്ന പടവുകൾകണ്ടുകയറിപ്പോകെമൂന്നു ശ്രീകോവിലുകൾപൂജകനുണ്ടകത്തുവിഗ്രഹമൊന്നിളകിമൊഴിഞ്ഞു, പൂജക നീ!കൊടുക്കുക പ്രസാദംതന്നൂ വെള്ളപ്രസാദം;ഭൂമിയിൽ മൂന്നുമാസംകഴിഞ്ഞിട്ടൊരുദിനംഒരിടത്തു പോകണംഒരാൾവിളിച്ചു കൂടെഅന്നു കൊല്ലങ്കോട്ടെത്തിഉയർന്ന പടവേറികയറിച്ചെല്ലുന്നേരംമൂന്നു ശ്രീകോവിലതാവെള്ളപ്രസാദം തന്നൂഅവിടുത്തെ പൂജകൻ;ആദികേശവനെൻ്റെപെരുമാളേയെന്നുടെജന്മജന്മാന്തരങ്ങൾആകാശഭൂമികളിൽകൂടെക്കഴിയാനിനീംപിന്നോട്ടുകാലം തിരീം?അന്നുവന്നൊന്നു കൂടെഅങ്ങെവലം വയ്ക്കുവാൻസാലഭഞ്ജികാ…

ഒഴിഞ്ഞ ഭരണി💐

രചന : സജീവൻ. പി.തട്ടയക്കാട്ട് ✍ ഒരുന്നാളിലെൻഭരണിഒരിയ്ക്കലുംകാലിയാവാത്തഒരുകരുതലും,കരുണയുംഒടുങ്ങാത്ത തൃഷ്ണയുംഒരുമയുടെമധുരങ്ങളുംഒരുനിറമല്ലേലുംപലനിറത്തിലായ്ഒരുപുതിയവർണ്ണങ്ങളായിരുന്നു!ഉദാത്തസ്നേഹത്തിന്റെ,ഒരിക്കലുംഅലിഞ്ഞ്തീരാത്തമധുരമിഠായികൾ,ഇന്ന് വെറുപ്പിന്റെ ഈറനേറ്റ്അലിഞ്ഞ് പോകയോ..നിറഞ്ഞിരുന്നാഭരണിയിൽശൂന്യതയുടെഇരുട്ടുകൾമാത്രമെന്നറിയുമ്പോൾനൈരാശ്യത്തിന്റെനോവ്ഉണങ്ങാത്തമുറിവുകളായ്..ഇനിഭരണിയിൽനിറക്കുവാൻനാളെയുടെപുതുതൃഷ്ണയിൽഒരുശുഭദാർശനികതയുടെവർണ്ണാഭവമാകുമീമധുരങ്ങളാകട്ടെ!🙏❤️💐

സമയമെന്ന കാന്തം.

രചന : ബിനു. ആർ. ✍️. അറുപതുവയസ്സിന്നംബരങ്ങളിൽഅല്പവും കൂസാതെ ജീവിച്ചമാത്രയിൽഅറിവിൻപൊരുളിൻ സമയകാന്തിക്കത്വംആർത്തട്ടഹസിച്ചു ചിരിച്ചു മറിയുന്നു, നേരമ്പോക്കുകളിൽ അതിഭാവുകത്വത്തിൽ.ആകാശപാതകളിൽ കടന്നുപോകുംഗഗനചരികൾതൻ ഗ്രഹസമത്വമെന്നപുണ്യംചതുരംഗത്തിലെന്നപോൽ കളംമാറിമാറി കൊഞ്ഞനംകുത്തിക്കളിക്കെ,സമയമാംകന്തികത്വം കണ്ണുരുട്ടുന്നുനൂനം.കാണാക്കയങ്ങളിൽ അമരും അമരത്വവരംകിട്ടാക്കനിയെന്നു ഭയപ്പെടുത്തുന്നവർ കല്പിതർ,ധനം കൂട്ടിവച്ചു കൊഴുത്തു,സമയംകട്ടെടുക്കാമെന്നുനിനപ്പവർ,വെറുതെവെറുതെ ധരിച്ചുവശായിടുന്നു.ചിത്രക്കണക്കുകൾ കൂട്ടിവച്ചവൻ കാലം, ചിത്രംവിചിത്രമായവരുടെ കണക്കുകൾകൂട്ടിയുംകിഴിച്ചും, സമയമാം…

പിതൃതർപ്പണം

രചന : വെങ്ങാനൂർ ഗോപകുമാർ ✍ കറുത്ത വാവിൻ രാവിൽ,കടലലകൾ പാടുമ്പോൾ,ഓർമ്മകൾ തിരതല്ലി,ഹൃദയം തേങ്ങുന്നു.മൺമറഞ്ഞോരോർമ്മകൾ,ജീവിച്ചിരിക്കുന്നുവോ?ഒരുപിടി മണലിൽ,ജലകണങ്ങളിൽ.എള്ളും പൂവും ചേർത്ത്,കണ്ണീരുപ്പ് കലർത്തി,അച്ഛനും അമ്മയ്ക്കും,പിതൃക്കൾക്കുമെല്ലാം.കൈകൂപ്പി നിൽക്കുമ്പോൾ,ആത്മാക്കൾ സാക്ഷിയായി,അദൃശ്യമാം ബന്ധം,മനസ്സിൽ നിറയുന്നു.ഒരു തുള്ളി വെള്ളത്തിൽ,ഒരു ലോകം കാണുന്നു,സ്നേഹത്തിൻ നൂലിഴ,കാലങ്ങൾ താണ്ടുന്നു.കർമ്മത്തിൻ പൂർണ്ണത,ശാന്തിതൻ ദർശനം,പിതൃതർപ്പണം,പുണ്യമാം കർമ്മം