പ്രിയ ഫീനിക്സ്,,,
രചന : സുവർണ്ണ നിഷാന്ത് ✍️ അസ്തമയ-ചക്രവാളത്തിൽ നിന്നുംപക്ഷിച്ചിറകേറി വന്നകനലുകളുണ്ട്എന്റെ കയ്യിൽ.എല്ലാ ആസക്തികളുംചാരം മൂടിക്കഴിഞ്ഞആ ശൂന്യതയിൽ,കെടുതികളിൽ,ഇരുട്ടിൽ നിന്ന്കാലത്തിന്റെ കനലുകൾപെറുക്കിക്കൂട്ടി നീഉയർന്നു പറക്കുമ്പോൾഏതു സ്വാതന്ത്ര്യത്തെയാണ്നീ അനുഭവിക്കുന്നതെന്ന്,ഏതു പ്രപഞ്ചമണ്ഡലത്തെയാണ്പരിക്രമണം ചെയ്യാൻപോവുന്നതെന്ന് ഞാൻകൗതുകപ്പെടുന്നു.നിന്റെ ചിറകുകളിൽഎന്റെ പ്രതീക്ഷകളങ്ങനെഉന്മത്തമാവുന്നു.ജലത്തിനുംഅഗ്നിക്കുമിടയിൽ,വെയിലിനുംനിഴലിനുമിടയിൽ,എന്നെപ്പകുത്തെടുത്ത്ഒരുപാതി പകലിനുംമറുപാതി രാത്രിക്കും നൽകി,സ്വപ്നവും ജീവിതവുംരണ്ടു വില്ലുകളാക്കിഅവയ്ക്കിടയിൽഞാനെന്റെ ഉന്മാദങ്ങളെകുലച്ചു വെക്കുന്നു.പുനർജ്ജനിയെന്നനിന്റെ…