നിലാവ് നക്ഷത്രങ്ങളോട്പറയുന്നകഥ”
രചന : ശാന്തി സുന്ദർ ✍️ ഏകാന്തതയെ പ്രണയിച്ചവൾബാൽക്കണി കാഴ്ച്ചയുടെവിദൂരതയിലേയ്ക്ക് നോക്കിനിൽക്കവേ…പകുതി വായിച്ചു മടക്കിവച്ചപുസ്തകത്തിലെ നായികയുടെവിങ്ങലുകൾക്ക്ഉത്തരം തിരയുകയായിരുന്നു.മെല്ലെ മെല്ലെ കണ്ണുകൾആകാശത്തിലൂടെ പറന്നു പോകുന്നകുരുവികളെ മാടിവിളിച്ചു..പ്രണയാർദ്രമായ കുറുകലോടെഇണകളവർ ജനൽ വാതിലിലെത്തി.ഒറ്റപ്പെട്ട മുറിയിൽ അകപ്പെട്ട കാറ്റ്അവളുടെ ഉള്ളിലെ കനലണച്ച്മുടിയിഴകളെ മെല്ലെ തലോടിനീലാകാശത്തിന്റെമേൽക്കൂരയിൽ മേഘക്കുന്നിൻമുകളിലിരുന്നൊരു മഞ്ഞു…