Category: ടെക്നോളജി

ബുദ്ധനെപ്പോലെ പുഞ്ചിരിക്കുന്ന ഒരുവൾ

രചന : ബിജു കാരമൂട് ✍ അടുക്കളപ്പടിയിൽകുന്തിച്ചിരുന്നവൾകരിഞ്ഞ പലഹാരംപിച്ചിയെടുക്കുന്നുകറി പുരട്ടാത്തകാരുണ്യമോടെകാലുരുമ്മുന്നപൂച്ചയെ തീറ്റുന്നുവീടിനു മുകളിലെആകാശത്ത്തലകീഴായിഇലകളൊന്നുമില്ലാത്തഒരാൽമരം..മരച്ചുവട്ടിലെ വീട്വീട്ടുബുദ്ധനുപേക്ഷിച്ചുപോയധ്യാനത്തിൽ.പുരപ്പുറത്തെകാട്ടുകുമ്പളങ്ങാവള്ളികളിൽ നിന്ന്പുളിയുറുമ്പുകളുടെസംഘയാത്രആകാശമരക്കൊമ്പിലേക്ക്പലഹാരം തീർന്നുവയറുനിറയാത്തപൂച്ചഅടുത്ത വീട്ടിലേക്ക്ഓടിയകന്നു.പെട്ടന്ന് സന്ധ്യയായികടുകുപാടങ്ങൾക്കു നടുവിലെഹൈവേ കൂടുതലുച്ചത്തിൽഇരമ്പിത്തുടങ്ങി.അടിയുടുപ്പിൽഒരു തീപ്പെട്ടിയുംതൂവാലയുംതിരുകി വച്ച്പുരാതനമായഒരു കുടത്തിൽവെള്ളവും തൂക്കിപ്പിടിച്ച്അവൾ വയലിലേക്കുനടന്നുവഴിയെ ഒട്ടും ഗൗനിക്കാതെതലയുയർത്തി..വെടിച്ചുകീറിയവരമ്പിന്റെ ചാലിൽകുറച്ച് ഉണക്കപ്പുല്ലുപറിച്ചിട്ട്അവളതിൻമേൽചടഞ്ഞിരുന്നു.ഹൈവേയിൽട്രക്കുകൾ നിർത്തുന്നശബ്ദം കേൾക്കുമ്പോൾതീപ്പെട്ടിയുരച്ച്വിരലു വേവും വരെഉയർത്തിപ്പിടിച്ചു.ഓരോ…

പ്രേമം വരുമ്പോൾ

രചന : സരിത മോഹന്‍✍️ പ്രേമം വരുമ്പോൾമീശ മുളയ്ക്കുന്ന ഒരുവളെഎനിക്കറിയാം.അവളെന്നോട് കഥ പറയുമ്പോൾഅവളുടെ ചുണ്ടിനു മുകളിൽസ്വർണ്ണ രോമങ്ങൾകുഞ്ഞിക്കൈകൾഇളകും പോലെ കിളിർത്തു വരും.അങ്ങനെയാണ് അവളുടെഓരോ പ്രേമങ്ങളുംഎന്റെ മുന്നിൽ വെളിപ്പെടുന്നത്.നിങ്ങൾക്ക് അതിശയംതോന്നിയേക്കാം!പ്രേമത്തിലായവരെ നിങ്ങളൊന്നുസൂക്ഷിച്ചു നോക്കൂ.അവർ ഓരോ അടയാളങ്ങൾകാണിക്കും.ചില പെണ്ണുങ്ങളുടെമുടിയിഴകൾ പാമ്പുകൾഇണചേരും പോലെചുറ്റിപ്പുണർന്ന് ആരെയോമാടി വിളിക്കും…

യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾ

രചന : ജീ ആർ കവിയൂർ✍️ യുഗങ്ങളിലൂടെയുള്ള കാലത്തിന്റെ മന്ത്രിപ്പുകൾസമയം വേട്ടയുടെ അല്ല എങ്കിൽ വേട്ടക്കാരൻ്റെ ഒരു താളമായിരുന്നു,രാത്രിയിൽ തീ പടർന്നു,മുകളിൽ നക്ഷത്രങ്ങൾ – മെരുക്കപ്പെടാത്തത്, വിശദീകരിക്കപ്പെടാത്തത് –സമയം അതിജീവനമായിരുന്നു, ഓർമ്മയല്ല.കളിമൺ ഫലകങ്ങൾ ചന്ദ്രന്റെ മാനസികാവസ്ഥകളെ പിടിച്ചുനിർത്തി,സൂര്യകാന്തികൾ ക്ഷേത്രഭിത്തികളെ ചുംബിച്ചു,പിരമിഡുകൾ നിത്യമായ…

പരിഹാസമാകുന്ന പരിസ്ഥിതി

രചന : മംഗളൻ. എസ്✍️ പഞ്ചായത്തിൻ്റെയൊരു ഇണ്ടാസ്സുകിട്ടിപരിസ്ഥിതി നാളൊരു പാതകം ചെയ്തുപരിപാലിച്ചു വളർത്തിയ വൃക്ഷങ്ങൾപടപടാ വെട്ടി നിലത്തിട്ടു ഞാനും ഭൂമിക്കു കുടയായിനിന്ന മരങ്ങൾഭൂമിതൻ മാറിൽപ്പതിച്ചൊരാ നേരമേഭൂമിയിലേറ്റവും ദീചനൊരുത്തനോഭൂതത്തെപ്പോലങ്ങു കുലുങ്ങിച്ചിരിച്ചു! മരമെന്നുവെച്ചാൽ മണ്ണിൻ്റെ കുടയുംമലരുള്ള ചെടികൾ നൽകുന്നു വായുമണ്ണൊലിപ്പെന്നും തടയുന്നു വേരുകൾമണ്ണിൻ വരൾച്ച…

കലിയുഗ കാലവർഷം

രചന : മംഗളൻ കുണ്ടറ ✍ പകലെത്ര പെട്ടന്ന് പോയകന്നുപറയാതെ പാതിരാവോടിവന്നുപടഹധ്വനിയുമായ് കാറ്റ് വന്നുപടപടാ വൃക്ഷങ്ങൾ വീണമർന്നു ചേക്കേറും ചില്ലകൾ താഴെ വീണുചേതനയറ്റു ഖഗങ്ങൾ വീണുചേലൊത്ത കുഞ്ഞുങ്ങൾ ചത്തുവീണുചെൽചെലെയമ്മക്കിളിയും കേണു ഇടവപ്പാതി തിമിർത്തു പെയ്തുഇടിയും മിന്നലും കൂടെ വന്നുഇടിവെട്ടി കർണ്ണപടം തകർന്നുഇടിമിന്നലേറ്റ്…

സ്നേഹം

രചന : അഷ്‌റഫ് കാളത്തോട് ✍ ദിവസവും സ്വപ്‌നങ്ങൾ എണ്ണിനോക്കണംമരണത്തിനു മുൻപ് വരെ കണ്ടസ്വപ്നങ്ങളിൽ എത്ര കള്ളങ്ങൾ ഉണ്ടായിരുന്നു എന്ന്..സ്വപ്നങ്ങളെ കരുതലോടെ ഏറ്റെടുക്കുകകാരണം സ്വപ്നങ്ങൾ ഉണങ്ങിയാൽജീവിതം കരിഞ്ഞുണങ്ങിയ കാടുപോലെയാകും..കാമുകിയുടെ സ്വപ്നത്തിൽ കാമുകൻമാത്രമായിരിക്കും..എന്നാൽ കാമുകന്റെ സ്വപനത്തിൽകാമുകിമാരുടെ നൈരന്തര്യമായിരിക്കും,എന്നുള്ള കുറ്റപ്പെടുത്തൽപരസ്പരം തുടരും..സ്നേഹത്തിന്റെ തുടക്കംഅതിന്റെ നാൾ…

ഇടവപ്പാതി

രചന : ദിവാകരൻ പികെ.✍️. തോരാമഴയിൽ തോരാതൊഴുകുന്നുകലങ്ങിയ കുത്തൊഴുക്കു പോൽ കണ്ണുനീർഇതുപോലിരിടവപ്പാതിയിലായിരുന്നല്ലോപേമാരിവന്നെല്ലാം കവർന്നത്.എന്നേക്കുമായ്നഷ്ടമായെനിക്കെല്ലാംകയ്യെത്തും ദൂരത്തു നിന്നും കണ്ണെത്താദുരത്തേയ്ക്കൊഴുകി പോയ ഉറ്റവരുടെനില വിളികൾകാതിലിപ്പോഴു മിരമ്പുന്നു.ഉള്ളിലൊളിപ്പിച്ച ചതി യുമായി ചാറ്റൽമഴകുളിരുമായി പതിയെ തഴുകിത്തലോടിപതിയെ കനിവില്ലാ കണ്ണിൽകണ്ടെതെല്ലാംനക്കി തുടക്കവെ നിലവിളികൾകേട്ടതേഇല്ല.പ്രളയഭീകരന്റെഅഴിഞ്ഞാട്ടത്തിനോടുവിലായിയുദ്ധക്കളത്തിലവശേഷിച്ചവർക്കുള്ളതിരച്ചിൽനഷ്ടക്കണക്കിലാദ്യത്തെ പേരെന്റെത്ജീവിച്ചിരിക്കുന്നെന്ന് ഓർമ്മപ്പെടുത്തൽ.അതിജീവനത്തിന്റെ നാൾ വഴികളിൽകുത്തൊഴുക്കിൽ…

വൃന്ദാവനം

രചന : ഷിബു കണിച്ചുകുളങ്ങര✍ കാണും നേരംകണ്ണിനഴക്കണികണ്ടാലോ ഏഴഴക്മധുരനിവേദ്യം കണ്ണനഴക്വെണ്ണനൈവേദ്യം പൊന്നഴക്കുണുങ്ങി വരുന്നു പൂവുടല്കനകച്ചിലങ്ക കിലുകിലുങ്ങികൈവള കാൽതള കിലുക്കിഅടിച്ചാടിവരുന്നു പൊന്നുടല്പൂത്തിരി പുന്നാരം തേൻമൊഴികളമൊഴി കിന്നാരം കനിമൊഴിഅഴകെഴും വഴിയേ ചാഞ്ചാട്ടംഅളവില്ലാ ബാലകർ തുള്ളാട്ടംമധുരമീ നോട്ടംനർത്തനഭാവംകൊഞ്ചലുമായീ മൃദുമന്ദഹാസംഅടിയുംപാടിയുമെന്നുമങ്ങനെവൃന്ദാവനവാസം പുണ്യം ഹരേ.

അതിമാനസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ പറ്റിച്ചതായിരു,ന്നുവ്വോ?പറഞ്ഞു പലകാലമായ്ഏവവുമൊന്നാണന്നിതുമാനുഷരൊന്നാണെന്നതുംപലപല ദേശത്തുള്ളപലപല കാലത്തുള്ള,സസ്യജാലത്തെ നോക്കുകജന്തുജാലത്തെ നോക്കുകആരു പറഞ്ഞു ഒന്നെന്ന്രുപത്തിലും ഭാവത്തിലുംഒരിടം, നീതിനിയമംമറ്റൊരിടത്തെയനീതിഭാഷകളനവധിയുംവേറിട്ട സങ്കല്പങ്ങളുംവിവിധ പുരാവൃത്തവുംവല്ലാത്ത ദർശനങ്ങളുംഇതുവരെക്കാണാപ്പൊരുൾഇനിയുമറിയാപ്പൊരുൾകണ്ണിൽ പെടാത്ത ചേതനഎത്രെത്ര കോലാഹലങ്ങൾഎന്തിനീ കഠിനശ്രമംഇതു ജീവഭാഷയല്ലഇതുജീവ പാതയല്ലഭാഷയില്ലാ ജീവജാലംതന്നുടെ ജീവിതം ഭാഷഅമ്മഹാ വാചാലമൗനംഇല്ല പണ്ഡിതഗർവ്വങ്ങൾഎന്തിനീ മാനവഭാഷധ്യാനത്തിൻ,ധ്യാനത്തിനുള്ളിൽഅശരീരി…

അമ്മ രാശി

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ അമ്മയാണെന്നു കരുതിയിട്ടല്ലയോമെല്ലെ,ഒക്കത്തിരുന്നതന്നേരവും.ഉമ്മ തന്നു കളിപ്പിച്ച പകലുകള്‍ചന്ദിരന്‍റെ നിലാവുണ്ട രാത്രികള്‍അമ്മദൈവത്തെ കണ്‍മിഴിക്കാതൊട്ടുനോവുമാറാത്ത രാപ്പകല്‍ വേളകള്‍..!!ജന്മനാളിന്‍സുദിനത്തിലന്നു നാംപൊന്‍വെളിച്ചമുദിച്ചൊരു മാത്രയില്‍വെണ്‍മയേറും കുഞ്ഞുടുപ്പിട്ടുകൊ-ണ്ടൗത്സുകം കോവില്‍ ചുറ്റിത്തൊഴുതതും.എത്ര സുന്ദരസന്തുഷ്ട ജീവിതംഇത്ര വേഗം കറുപ്പണിഞ്ഞെന്തഹോ..!!മുങ്ങിമുങ്ങിപ്പിടയുന്നനേരവുംവിങ്ങിയെന്മനം,”അമ്മയ്ക്ക് സൗഖ്യമോ?”പുഴ പിഴച്ചതില്ലൊന്നും,മനുഷ്യന്‍റെവഴിപിഴച്ചതാണെന്നറിഞ്ഞീലഞാന്‍..!!അമ്മയിപ്പൊഴും പിറുപിറുക്കുന്നു-ണ്ടൊച്ച , കാതിനൊട്ടിമ്പമല്ലാതെയായ്..!!”കൊന്നുമൂടണംകിളവിയെ തത്ക്ഷണം”മത്തുകേറിയോന്‍ചൊല്ലുന്നിതെപ്പൊഴും.നാം…