ഉത്തമ സ്ത്രീ
രചന : ഷബ്‌നഅബൂബക്കർ ✍ അറിവ് കൂടിയ പെണ്ണ് ‘അരി’ക്ക്കൂടൂലാന്ന് ആരോ പറഞ്ഞവാക്കിന്റെ പുറത്ത്അക്ഷരമുറ്റത്തേക്ക്പ്രവേശനം നിരോധിച്ച് കെട്ടിയവേലിയിൽ തട്ടിയാണ് ആദ്യമായിഅവളുടെ സ്വപ്നങ്ങൾക്ക്മുറിവേറ്റത്…പതിനെട്ടു കടന്ന പെണ്ണുംപതിവ് തെറ്റി കൂവുന്ന കോഴിയുംവീടിന് അപശകുനമാണെന്ന് കേട്ടിട്ടാണ്കോഴിയെ ബിരിയാണിയാക്കിയതുംഅവളെ ഒരു മണവാട്ടിയാക്കിയതും…അടുക്കള ലോകത്തേക്കവളെവലിച്ചെറിഞ്ഞതിൽ പിന്നെയാണ്മുറിപ്പെട്ട അവളുടെ സ്വപ്നങ്ങൾക്ക്വീണ്ടും…
