സിദ്ധാർത്ഥൻ
രചന : തോമസ് കാവാലം✍ വിദ്യാർത്ഥിയെന്നുള്ളപേരുകൊണ്ടല്ലയോസിദ്ധാർത്ഥനെയവർ കെട്ടിത്തൂക്കിരാഷ്ട്രീയംവേണ്ടെന്നു ചൊല്ലിയ കാരണംകഷ്ടത്തിലായവൻ ജീവനേകി. നാലുനാൾ,തുള്ളിയും നാവിലിറ്റിക്കാതെനാൽക്കാലിപോലവർ കൊന്നുതൂക്കിനാലല്ലനാല്പതുപേരവരൊന്നിച്ചുന്യായവിചാരത്തിലാക്രോശിച്ചു. വിവസ്ത്രനാക്കിയും കണ്ടുരസിച്ചവർവിവരം കെട്ടൊരു വിദൂഷകർഅവമതിയെന്നു,മംബരമാക്കിയോർഅവനിതന്നിലഴിഞ്ഞാടുന്നു. മർദ്ദിച്ചു മർദ്ദിച്ചു മൃതപ്രായനാക്കിഗർദ്ദഭംപോലെ തുരത്തിയില്ലേ?ക്രൂരമനസ്സുകൾ നൽകിയപീഡനംചോരയൊഴുക്കിൽ കലാശിച്ചില്ലേ? കലാലയത്തിനെ കുത്തരങ്ങാക്കുമീകാപാലികരിവർ കാവൽക്കാരോ?കാട്ടിലെനീതിയും തൊട്ടുതേയ്ക്കാത്തവർകാട്ടുമൃഗങ്ങളാം നാട്ടിലെങ്ങും. അച്ഛനുമമ്മയും കണ്ടോരാസ്വപ്നങ്ങൾതുച്ഛമാനിമിഷം തകർത്തില്ലേ?മ്ലേച്ഛമാം…
