ശകുനി
രചന : അനിൽ ചേർത്തല ✍ മുടന്തന്റെ ഏന്തിൽ കുഴിത്താള മേളംകോങ്കണ്ണിനുള്ളിലൊ അങ്കത്തുരങ്കം,പകിടക്കുതന്ത്രമോ കുതികാലു വെട്ടാൻകുലം കുത്തൊഴുക്കിൽ അടിവേരറുക്കാൻ,പെണ്ണിന്റെ മാനത്തിൽ മൗനം ഭജിപ്പാൻഭീഷ്മർക്കു ശരശയ്യ വാങ്ങിക്കൊടുപ്പാൻ,ശകുനം മുടക്കുവാൻ ശകുനം പിഴക്കുവാൻശപഥo എടുത്തവൻ ശകുനി.പലകാല പ്രതികാരമഗ്നിക്കടൽ തീർത്തടുക്കി കൊരുത്തിട്ടുടമ്പടിത്താളതിൽകോറിക്കുറിക്കുവാൻ നാരായമുനകളിൽകുരുവംശ രക്തം കൊതിച്ചു…
