പ്രണയം
രചന : മാധവ് കെ വാസുദേവ് ✍ പ്രണയാക്ഷരങ്ങളെ സ്നേഹിക്കുവാനായ്പ്രണയമെന്തെന്നു ഞാന്‍ ഓര്‍ത്തുവെച്ചു.ഒരുനെഞ്ചിലൂറുന്ന വ്യഥയാണതെന്നു ഞാന്അറിയാതെ എല്ലാമറിഞ്ഞു വെച്ചു……. പൂന്തേന്നുകര്ന്നു പറന്നകലുന്നൊരുശലഭ നിസംഗതയെന്നറിഞ്ഞു.തീരം പുണര്‍ന്നു കവര്ന്നകലുന്നൊരതിരയുടെ നൊമ്പരമെന്നറിഞ്ഞു….. കാറ്റിന്നലയില് വിതുമ്പിനില്ക്കുന്നൊരമുളം തണ്ടിന് വേദനയാണെന്നറിഞ്ഞു.കടലിന്റെ മാറിലലിഞ്ഞുചേരുന്നസന്ധ്യതന് കുങ്കുമമെന്നറിഞ്ഞു…….. മൗനം മിഴികളില്‍ വാചാലമാകുന്നമാസ്മര സ്വപനമതെന്നറിഞ്ഞു.ഹൃദയത്തിന്…
