നടതള്ളല്‍
രചന : ബാബുഡാനിയല് ✍ ആതുരാലയത്തിന്റെ നീളുമാമിടനാഴിതന്നിലായിരുപ്പുണ്ട് മൂകനാമൊരുവൃദ്ധന്‍വിതുമ്പിക്കരഞ്ഞുകൊ ണ്ടകലെമിഴിനട്ടുംകാത്തിരിക്കുന്നുനടതള്ളിയതറിയാതെ ആതുരാലയങ്ങളില്‍ വൃദ്ധസദനത്തിലുംപീടികത്തിണ്ണയിലും കണ്ടിടാം സാധുക്കളെതെരുവിന്നൊരുകോണില്‍ഭാണ്ഡവുംപേറിക്കൊണ്ട്ഇത്തിരി വറ്റിനായി അലയും നിരാലംബര്‍ അഴലാം മീനച്ചൂടില്‍ വെന്തുനീറിടുമ്പോഴുംഅകമേതുടിക്കുന്നു മകനായൊരുവാക്ക്മകനേപൊറുക്കുകീ താതന്റെ കണ്ണുനീരാല്‍ഭാസുരംനിന്റഭാവി ഞെട്ടറ്റുവീണീടല്ലേ മൃത്യുവിന്‍ഭയമില്ല വിശപ്പിന്‍കാളലില്ലമിഴിനീര്‍പൊഴിക്കില്ല ദുര്‍വിധി ഓര്‍ക്കുന്നില്ലഎങ്കിലും കരള്‍ക്കൂട് പുകയുന്നുണ്ടിപ്പോഴുംമകനേ നിന്നേപ്രതി ഓര്‍ക്കുമ്പോളുള്ളംവിങ്ങും…
