💠കുന്നിൻമുകളിലെ കഴുകൻമാർ💠
രചന : സെഹ്റാൻ🌿✍ കുന്നിൻമുകളിലെ കഴുകൻമാരെകാണുന്നുവോ?അവ നിങ്ങളുടെ കരൾകൊത്തിപ്പറിക്കും.കണ്ണുകൾ ചൂഴ്ന്നെടുക്കും.ദിനരാത്രങ്ങളുടെ ഇരുണ്ടശൂന്യതയിലേക്ക്വേദഗ്രന്ഥങ്ങളിലെ യുദ്ധകാഹളങ്ങളെഒഴുക്കിവിടുകയാണോ നിങ്ങൾ…?ആദ്യം തന്നെയത് മടക്കിവെക്കൂ…തെരുവുവിപ്ലവങ്ങളിൽപങ്കെടുക്കുന്നവരെ കണ്ടോ നിങ്ങൾ?എത്ര ഊർജ്ജസ്വലർ!എന്നാൽ കറുത്തുവിറങ്ങലിച്ചരാത്രികളിലവർ തങ്ങളുടെവിഷാദരോഗത്തിന്റെ വേരുകളിൽവെള്ളം പകരുന്നു.കുഴിമാടങ്ങളോട് പ്രഭാഷണമരുത്.മരണമൊരു നുറുമ്പിച്ച എല്ലിൻകഷണമായ് നിങ്ങളുടെതൊണ്ടയിൽ കുരുങ്ങിക്കിടന്നേക്കാം.ചിതൽപ്പുറ്റുകൾതലയെടുത്ത് നിൽക്കുന്ന തത്വചിന്തകളുടെ ഭാണ്ഡവും പേറിനിങ്ങളാ കുന്നിൻപുറത്ത്…
