തുലാമാരി
രചന : ശാന്തി സുന്ദർ ✍. തുലാവർഷം ഓർക്കുമ്പോഴൊക്കെഅമ്മ തൻ നെഞ്ചിലൊരുപ്രളയക്കടലിരമ്പും…സൂര്യനോ..വേനൽ പൊടിച്ച കൂരയിലെഓലത്താളിലൂടെ സുഷിരങ്ങളിട്ട്അടുക്കളയിൽ മൂടിവെച്ചമൺച്ചട്ടിയെ തൊട്ട് വിളിക്കും…കോരിച്ചൊരിയാനായിമഴമേഘങ്ങൾ കാത്തു നിൽക്കുന്നുണ്ടെന്ന്കാതിലോതി തെന്നിമാറും..കാതിലിത്തിരി പൊന്നിലൊരുക്കിയകമ്മൽ കണക്ക് പുസ്തകം തുറക്കും..ഓലമേഞ്ഞ വീട്ടിലെതെക്കേ കോണിലിരുന്നൊരു പല്ലി ചിലയ്ക്കും.തുലാത്തിനു മുമ്പേപുത്തനോല മേയണംഉറുമ്പുകൾക്ക്പായസം വിളമ്പണം.കിഴക്കേ മുറിയിൽ…
