🔥ചിരാത്🔥
രചന : കൃഷ്ണമോഹൻ കെ പി ✍ മൺവിളക്കല്ല ഞാൻ ഭൂതലവാസികൾമാനസം തന്നിൽത്തെളിഞ്ഞു നില്ക്കുംമുഗ്ദ്ധമാം സ്നേഹത്തിൻ ശോഭ തന്നിൽമഗ്നയാം സൗവർണ്ണദീപപ്രഭ സന്മനോഭാവമാം വിളക്കിലായിസ്നേഹത്താൽ സ്നേഹം പകർന്നൊഴിച്ച്സാമ്യോക്തികളാലെ മന്ത്രമോതിസാദരം ദീപം തെളിച്ചു വച്ചാൽ മൃണ്മയമാകും ശരീരമതുംമൺനിറമോലും ചിരാതുമൊന്നായ്മഞ്ജുള ദീപപ്രഭ ചൊരിയുംമംഗളമാകും പ്രപഞ്ച ദീപ്തി…
