‘കവിതയുടെ വിശപ്പ്’*
രചന : ചാക്കോ ഡി അന്തിക്കാട്✍ ഇരട്ടപെറ്റരണ്ടു കവിതകൾക്കുവിശന്നപ്പോൾ…‘സമരം’എന്നു പേരുള്ള കവിതനടന്നു തളർന്നുചേരിയിലെത്തി.കഞ്ഞിച്ചട്ടിയിൽബാക്കിയുള്ളവറ്റ് വിഴുങ്ങി.അന്നം വിളയിക്കുന്നകർഷകരെക്കുറിച്ച്കവിതകൾ ആലപിച്ചുതളർന്നു വീണു.പിന്നീട്കഞ്ഞിപ്പാത്രത്തിന്റെനനവിൽതെളിഞ്ഞതെല്ലാംവിപ്ലവക്കവിതകൾ.അപ്പോഴുംമേൽക്കൂരയുടെഓട്ടകളിലൂടെആകാശത്തുപാറിപ്പറക്കുന്നപട്ടങ്ങൾ കാണാൻമാത്രം ശേഷി,തളരാത്തകണ്ണുകൾക്കുണ്ടായിരുന്നു!‘സഹനം’എന്നു പേരുള്ളരണ്ടാമത്തെ കവിതഫൈവ്സ്റ്റാർഹോട്ടലിലെത്തി.ത്രീകോഴ്‌സ് ഡിന്നർകഴിക്കുന്നവന്റെകത്തിയിലുംഫോർക്കിലുംഅഭയം തേടി.ലോകത്തിലെപരവതാനികളെക്കുറിച്ചുള്ളനീണ്ടകാവ്യമാലപിക്കാൻശ്രമിച്ചു.മദ്യലഹരിയിൽകുഴഞ്ഞു വീണു.സ്റ്റോക്ക്മാർക്കറ്റിന്റെഇടിവിൽമനം തകർന്നപ്പോൾഡിന്നർഉപേക്ഷിച്ച മുതലാളി,വെള്ളിപ്പാത്രംഎറിഞ്ഞുടച്ചു.ഹൃദയസ്തംഭനംമൂലംമരണമടഞ്ഞു!വെള്ളിപ്പാത്രത്തിൽബാക്കിയായവർണ്ണനക്കവിതാബിംബങ്ങൾഇപ്പോൾഎച്ചിൽക്കൂനയിൽകൊടിച്ചിപ്പട്ടികളെകാത്തുകിടക്കുന്നു!അപ്പോഴുംകടൽക്കരയിലും,തെരുവിലും,പട്ടം പറപ്പിക്കുന്നകുട്ടികൾആലപിക്കുന്നത് കേൾക്കാം :“വേണം…ലോകം കരയുമ്പോൾകരയുന്ന കവിതകൾ!…ലോകം ചിരിക്കുമ്പോൾചിരിക്കുന്ന കവിതകൾ!ലോകംവിശക്കുമ്പോൾ,ചിരിക്കാത്തലോകത്തിനെചിരിപ്പിക്കാനെന്തു…
