മാദ്ധ്യമങ്ങൾ
രചന :സജി കണ്ണമംഗലം ✍️ സത്യവും മിഥ്യയും വ്യക്തമാക്കാത്ത,പൊയ്തട്ടകം മാത്രമായ് മാദ്ധ്യമങ്ങൾവസ്തുതാനിഷ്ഠമായൊന്നു ചൊല്ലാൻമടിച്ചെന്തിനാണിത്തരം പാഴ്ശ്രമങ്ങൾ?സന്ധ്യ വന്നെത്തുമന്നേരത്തു ചാനലിൽപൊന്തിവന്നീടുമിത്തീവ്രയുദ്ധംതള്ളപോലും സഹിക്കാത്ത കള്ളങ്ങളാൽപള്ള വീർപ്പിക്കുന്നുവോ വിചിത്രംജാതിയും ഭീതിയും യുദ്ധമുണ്ടാക്കുവാൻവായ് തുറക്കുന്നതോ പത്രധർമ്മംപാതിയും കൈവിട്ടു പോകും സദാചാരഘാതകന്മാരിവർക്കെന്തു ധർമ്മംചത്തവർ പോലും തിരിച്ചുവന്നക്രമ-പത്തലാൽതല്ലുമിപ്രക്രിയക്കാരെയുംവിത്തമാളാൻ ശ്രമിച്ചിത്തരം കുത്സിതംചിത്തിലാളുന്നവർക്കില്ല മര്യാദകൾഎത്രയും…
