ശ്മശാനഭൂതി!
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ സർഗ്ഗചേതന രാസസാഗര-തീരംതാണ്ടി സമീക്ഷിക്കുന്നേരംവീണുപോയീസാഗരമാലയിൽആകെമുങ്ങിക്കുളിരൊന്നാകുവാൻഅല്പംമോന്തി നീന്തിനീരാടവെഎപ്പൊഴോ തീരത്തണഞ്ഞുപോയിസമയകാലത്തിനപ്പുറമേറിഅലിഞ്ഞുപോകെ,യാത്മനീലിമേൽകാണ്മുഞാനൊരുദിവ്യഭൂമിയെനിരന്തരശ്മശാന ഭൂമിയെഇരുളുവന്നു പൊതിയുന്നേരംനിശാശലഭം നൃത്തമാടുന്നുചീവീടിൻമഹാ വന്യഗാനങ്ങൾപരേതസ്വപ്ന നൃത്തനൃത്യങ്ങൾകുശുമ്പുമൂത്തവാസരം വന്നുമഞ്ഞുരുക്കി മലർവിരിയിച്ചുമലരുപൂത്ത കിനാവുകളിൽപൂർവ്വികൻവന്നു, പുനർജ്ജനിച്ചുശ്മശാനഭൂതി നിലനിർത്തുവാൻകരുപ്പിടിപ്പിക്കാൻ ജീവിതങ്ങൾരാവുവന്നുതലോടുന്നു വീണ്ടുംപകലുവന്നുതഴുകി പിന്നേംആണ്ടു ഞാനെൻ്റെ ജീവവെട്ടത്തിൽആത്മയാന പരിവേഷത്തിലെൻ!