” ഒരു പ്രണയ കവിത “
രചന : അരുമാനൂർ മനോജ് ✍ എൻ്റെ കിനാക്കളിൽനിറയുന്ന മോഹങ്ങൾനിനക്കായുള്ളതായിരുന്നു !എൻ്റെ കൈവശം ഉള്ളതെല്ലാംനിന്നെക്കുറിച്ചുള്ളഓർമ്മകൾ മാത്രമായിരുന്നു!ഒന്നിച്ചിരിക്കുവാൻആശിച്ച നേരത്തൊക്കെയും നീ…ഒത്തിരി അകലങ്ങളിലായിരുന്നു !ഒത്തിരി ഒത്തിരി ആശകളങ്ങിനെഒത്തിരി ദൂരത്തായിരുന്നു…ഒന്നുമെന്നരികിൽ ഇല്ലായിരുന്നു !പതിയെപ്പതിയെമോഹങ്ങൾ കോർത്തു ഞാൻതീർത്തൊരു മാലയിൽ നിന്നുംമുത്തുകളായിരം ഊർന്നുരുളുന്നു…കാതങ്ങളകലേക്കായവ മറഞ്ഞീടുന്നു,മോഹങ്ങളെന്നിൽ നിന്നകന്നീടുന്നു.നീയൊരു മരുപ്പച്ചയായെനിക്ക്മോഹങ്ങൾ മാത്രം…