ഇനി
രചന : രാജു കാഞ്ഞിരങ്ങാട്✍ പൊള്ളിപ്പോയ ഒരു ജീവിതംതെള്ളി വരുന്നതേയുള്ളുതള്ളിപ്പറയരുത് ഭ്രാന്തു പൂത്തവരമ്പുംഭാരവും മതിയായിഅതിരു ചേർന്നുപോയ്ക്കോളാംഎതിരു നിൽക്കരുത് നടവഴിതന്ന്നടതള്ളിയതുംഇടവഴിതന്ന്ഇഴയറുത്തതും നിങ്ങൾ പെരുവഴിതന്ന്പോരിന് വിളിച്ചതുംപൊറാതെപാഥേയം മുടക്കിയതുംനിങ്ങൾ ഇനി,ഈ വലിയ ഭൂമിയിൽജീവിതത്തിൻ്റെഇത്തിരിപ്പോന്ന ഒരുവഴിസ്വന്തമായി ഞാൻതിരഞ്ഞെടുക്കുന്നുപഴി പറയരുത്.
