പരാജയങ്ങളുടെ
രചന : ദിവ്യ സി ആർ ✍️ പരാജയങ്ങളുടെമുറിപ്പാടുകളിൽ വീണ്ടുംപൂക്കൾ വിടരുമ്പോൾ;വിഷാദമൊരുന്മാദമാ-യിന്നെന്നിൽ പടരുന്നു.!ഞെരിഞ്ഞമർന്നഏകാന്തതകളുടെകരിയിലക്കിലുക്കങ്ങളിൽകാറ്റൊളിപ്പിച്ചൊരുവിത്ത്: പാറിപ്പറന്ന്,മുള പൊട്ടുമെന്നോതിവിജനമാമെൻ വീഥികളി-ലൊരു വെയിൽനാളംമെല്ലെ തൊട്ടുവിളിക്കുന്നു.!ചുണ്ടിൽ പതിച്ചുവച്ചൊരാ പുഞ്ചിരിയാൽപുഴയൊഴുകുമ്പോൾ;ചുറ്റിലുമൊരിലത്താളംപെരുമ്പറ കൊട്ടുന്നതുപോലെ..
