ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും വിഷു ആശംസകൾ !

Category: വൈറൽ

വിഷുപ്പക്ഷി പാടുന്നു..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണിമലരുണർന്നുന്മേഷമായ്, ഗ്രാമീണ-യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേകേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീപ്പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,സുമരമ്യ ചിന്തയാൽ ഹൃദയത്തിലിന്നുമാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമായ് നിന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ ബാല്യം…

ഉഷാചന്ദ്രൻ രചിച്ച ‘സോഷ്യൽ മീഡിയ വൈറസ്’ എന്ന കവിതആസ്വാദനവും.(ദേവൻ തറപ്പിൽ)

രചന : ഉഷാചന്ദ്രൻ ✍ ശ്രീ “ദേവൻതറപ്പിലിന്റെ” മികച്ച ആസ്വാദനക്കുറിപ്പോടെ ഇതിനിവിടെ തുടക്കമിടുന്നതാണ് ഏറെ അഭികാമ്യം എന്ന് കരുതിയതിനാൽ ഒരു ശിരോലങ്കാരമായി ഇവിടെയിരിക്കട്ടെ!ഏറെ നന്ദി മാഷേ ! നിലപാടുകൾ, സുവ്യക്തവും ഉറച്ചതും സാമൂഹ്യപ്രതിബദ്ധതയുള്ള, നന്മയുള്ള ഒരെഴുത്തുകാരൻ/ കാരി സമൂഹത്തോട് വിളിച്ചുപറയേണ്ടതുമായ ഒന്നാണ്.…

പൂവ് പോലെ.

രചന : ഗോപകുമാർ മുതുകുളം ✍ ഒളികണ്ണെയ്യുന്നോർമ്മകളെ….ഓരങ്ങളീ.. വഴിയോരങ്ങളെ..പുഞ്ചിരിയും ചില ചുംബനവുംനെഞ്ചിലൊളിച്ചുചിരിച്ചുമരിച്ചവർഒത്തിരിയൊത്തിരിയൊത്തിരി നോവുകൾ…ആക്കാണുന്നുണ്ടകലത്തേതോആകാശക്കാഴ്ചകൾ മങ്ങിമരിച്ചൊത്തിരി നിഴലുകൾഞെട്ടറ്റൊരു ചെമ്പകയിതളുകൾമണ്ണിന്മേൽ മുത്തി’വരിച്ചാൽ’പേരില്ലാഗന്ധച്ചാവുകൾ…പായുന്നുണ്ടിത്തിരിവെട്ടച്ചെപ്പടികൾപൂവിന്മേലൊട്ടിക്കുതറാതാക്കുളിരുകൾ നേടിപിടപെറ്റ് ചിറകുകൾ പരതിചീയുന്ന പെരുവഴി മൂടിമധുരങ്ങൾ മണ്ണുരുചിക്കുമ്പോൾവസന്തങ്ങൾക്കെത്തറ ഗന്ധംചെപ്പടിയില്ലാച്ചേറിന്നറിവുകൾവാക്കത്തിരാകിക്കുതറുംവാശികളിടുപ്പിൽ, കതിർകൊയ്ത് തിരുകുംഅന്നത്തെ ചെറ്റപ്പുരകൾ ആകാശക്കോട്ടകൾ പണിയും…തൊട്ടുതലോടിമയങ്ങിത്തൊട്ടാവാടികൾ നാളെവയലിന്മേലൊളികണ്ണെറിയുംതീ തീണ്ടിയ സ്വപ്നത്തിന്മേൽതീ കാത്ത്…

തിരഞ്ഞെടുപ്പ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ തിരഞ്ഞെടുപ്പൊരുനെറ്റിപ്പൊട്ടുo ചൂടിതളിരാംഗനയായി കുണുങ്ങി കുണുങ്ങിതാളത്തിലായികങ്കണമിളക്കിയിളക്കിതന്മയീഭാവമണിഞ്ഞൊരുങ്ങിയണഞ്ഞു. തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികൾതാൽപ്പര്യമോടെ അഭ്യർത്ഥനപത്രികതെറ്റില്ലാതെ സമക്ഷമേകുമ്പോളതുതടസ്സമില്ലാതങ്ങനെമത്സരമുഖത്തായി. താപ്പാനയേപ്പോലേറിയ തന്ത്രവുമായിതെരുവിലൂടെ കൊട്ടിക്കലാശമോടെതൊള്ളതുറന്നുംഅലറിവിളിച്ചുമാകെതലതിരിഞ്ഞൊരു മത്സരമുഖമായി. തീപ്പാറുന്നൊരു തരംഗത്തനിമയിൽതോൽക്കില്ലെന്നൊരു വാശിയുമായിതൊലിക്കട്ടിയേറുംസ്ഥാനാർത്ഥികളോതാളംതട്ടിക്കണ്ടിടമെല്ലാമിളക്കിമറിച്ച്. തുള്ളിക്കയറിയ വെപ്രാളപ്പാച്ചിലിൽതണ്ടെല്ലുവളച്ചും ഇരന്നു തൊഴുതുംതെണ്ടിച്ചെന്നോരിടമുരുണ്ടുകയറിതെളിവുനിരത്താൻപത്രികകൈളിൽ . തഞ്ചം നോക്കിയടവുകളാവർത്തനംതാഴ് മയേറിയ…

വർണ്ണിക്കാൻ കഴിയാതെ.❤️❤️

രചന : കലാരത്നംഗോപിക✍ സുമദളശോഭിത സുന്ദരവദനംശ്യാമമനോഹരസുന്ദരരൂപംസരസമനോഹരഅഴകിയകേശംകടമിഴികോണിണമാൻമിഴിലാസ്യംമധുമൊഴിതൂകിണ അധരവിലാസംഅഴകിതകൗസ്തുഭശോദിതഭാവംവദനമനോഹരശ്രേഷ്ടവിഹാരംഅഴകിതകുഞ്ചിത മഞ്ചിതകാന്തംകുസുമദളാഞ്ചിതമാസ്മരഗന്ധംമിഴിമണികോണിണകനകലതാസ്യംകർണ്ണതികുഞ്ചല മണിമയശോഭംഅരമണികിങ്ങിണി അസലവിലാസംവസ്ത്രമണിഞ്ഞൊരു ദേഹവിലാസംപാദപതാഞ്ചിത കാഞ്ചിതരൂപംകണ്ണിണലക്ഷ്‌മീവദനസൗരൂഥംകാണുന്നുഞാൻ മനസ്സിലെന്നുംസിന്ദൂരംപോലന്തരമാകെസന്ധ്യക്കിത്തിരികളഭനിറത്തിൽപൊന്നൊളിതൂകിഉച്ചിയിൽപൂക്കിണചെന്താരത്തിരകത്തിജ്വലിക്കുംകൺമണിപൂത്തു വിരിഞ്ഞതുകാണാൻമഴവെള്ളത്തിൽ തുള്ളിചാടിചെങ്കൊടിപാറുംകളറുംകണ്ട്അവളുടെ മിഴികൾക്കത്ഭുതമേറിതൈലംതേച്ചു മിനുക്കീയവളുടെസുന്ദരഗന്ധംനാസികമന്ത്രംമിഴികൾ കഥകൾകേൾക്കാൻവെമ്പിണകർണ്ണപുടത്തിനുകൗതകമേറിപ്രണയംനിറയുംഎൻമനതാരിൽകതിരായ്പൂത്തു വിരിഞ്ഞൊരുപുഷ്പംവാടികരിയാനിടനൽകാതെസ്നേഹജലാശയം എൻപ്രണയാർച്ചനകാലംപോയിമറഞ്ഞാലും സഖീഎന്നുടെ മാനസവൃന്ദാവനിയിൽഎന്നുംപൂക്കുംനറുമലരായിസ്നേഹാർദ്രത്തിൽഭാവം പൊഴിയുംകവിതകൾ വിരിയും കരകങ്കണമതിൽമുത്തം നൽകാൻ കൊതിയേറിഞാൻകോട്ടില്ലാതെ മഴയിലിറങ്ങിചുറ്റി നടന്നത് മിച്ചം മിച്ചംപുശ്ചത്തിൽ…

കോമ്പസ് സങ്കീർണതകൾ

രചന : ജോർജ് കക്കാട്ട് ✍️ ഞാൻ ഒരു കൊച്ചുകുട്ടിയെ പോലെയായിരുന്നപ്പോൾ,അതിനാൽ, ഇന്നലെ പ്രായോഗികമായി,സ്‌ക്രീനിൽ നോക്കിയപ്പോൾ പെട്ടെന്ന് തന്നെ വ്യക്തമായി:കളിക്കുന്നത് ഒരു പാശ്ചാത്യനായിരുന്നു.തദ്ദേശീയ അമേരിക്കൻ ഗോത്രങ്ങളുടെ ചിത്രങ്ങൾ,ടിപ്പിക്കൽ ജനത , തൂവലുകൾ, ഒരു വലിയ തൂൺ,കുന്നിൻമുകളിലെ പുക സിഗ്നലുകൾതാഴെ താഴ്‌വരയ്ക്ക് മുന്നറിയിപ്പ്…

“വേനലവധിയും പകൽക്കിനാക്കളും “

രചന : കൃഷ്ണമോഹൻ കെ പി ✍ ആഞ്ഞിലിപ്പഴം വീഴും കാവിന്റെയരികത്താആലില മെത്തമേലേ ഞാനൊന്നു ശയിക്കവേമാനസ മുകുരത്തിൽ ഓടി വന്നെത്തീടുന്നൂമാറ്റെഴും ബാല്യത്തിന്റെ ദിവാസ്വപ്നങ്ങളാകേപരീക്ഷ കഴിഞ്ഞല്ലോ, പാഠങ്ങളൊഴിഞ്ഞല്ലോപാഠശാലകൾ തന്റെ വാതിലുമടഞ്ഞല്ലോവേനലിൻ അവധിയായ് വീഥിയിൽ ബഹളമായ്വേഗമാ ചങ്ങാതിമാർ കളിക്കാൻ തുടങ്ങയായ്മാവിന്മേലെറിഞ്ഞൊരു മാമ്പഴം വീഴ്ത്തീടുമ്പോൾമാറി നിന്നൊരു…

ദുഃഖ വെള്ളി- ഗോഗുൽത്താ കേഴുന്നു.

രചന : ജോർജ് കക്കാട്ട് ✍️ കർത്താവേ, എന്നെ കൊണ്ടുപോകൂ,അന്തിമ അനുഗ്രഹം എനിക്ക് ലഭിക്കട്ടെ,കഷ്ടപ്പാടിലും, രക്തസ്രാവത്തിലും,വാടിപ്പോകലിലും ലോകത്തിന്നീ നൽകിയ അനുഗ്രഹം.സീയോണിന്റെ പുത്രിമാരോടൊപ്പംഞാൻ നിനക്കുവേണ്ടി വിലപിക്കാൻ ആഗ്രഹിക്കുന്നു,സൈമണിനോടൊപ്പം ഞാൻ നിനക്കുവേണ്ടി കുരിശ് വഹിക്കും,യോഹന്നാനോടൊപ്പം, കഠിനമായ വേദനയിൽ,കുരിശിൽ നിൽക്കുക.തളരാത്ത ചുവടുകളോടെ ആ കാലുകൾജനങ്ങൾക്കിടയിൽ സൌമ്യമായി…

സമ്മിലൂനീ.. സമ്മിലൂനീ

രചന : വി സി അഷ്‌റഫ് ✍️ സമ്മിലൂനീ.. സമ്മിലൂനീഇശ്‌ഖിൻ്റെ പുതപ്പിലേക്ക്നഫ്സിൻ്റെ റഹ്‌മിലേക്ക്അവൻ ഊളിയിട്ടിറങ്ങി.യാ വദൂദ്.. യാ വദൂദ്ഉറക്കത്തിലും അവൻ മന്ത്രിച്ചുസ്നേഹമേ, സ്നേഹമേ..കാതുകൾ കൊട്ടിയടച്ചു,മാഷൂഖ് തിരിഞ്ഞു നടന്നു!കഫൻ പുടവയിൽപൊതിഞ്ഞ മയ്യിത്തിൻ്റെഖൽബ് അപ്പോഴുംഅവൾക്കായി മിടിക്കുന്നത്പക്ഷെ,ആരും കണ്ടില്ല !ആകാശപ്പരപ്പുകളിൽഅവനെ കൊണ്ട് പോകാൻവെളുത്ത ബുറാഖ് വന്നിറങ്ങി.മാലാഖമാർ…

” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”

രചന : ഗൗതം രാജീവ് ✍️ ” ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.” (യോഹന്നാൻ 14:18)ഇതു ഒര് ബൈബിൾ വാചകം മാത്രമല്ല പലപ്പോഴും ഞാൻ പലരോടും പറയുന്ന ഒര് ആശ്വാസ വാചകം കൂടിയാണ്.എന്നോട് സംസാരിക്കുന്ന പലരും…