മത്ത പൂക്കുന്നകാലത്തു ഞാൻ നിനക്കായ് കാത്തിരിക്കും!
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ പ്രീയപ്പെട്ട വണ്ടേ,ഇന്നാണെന്റെ കൈയിലെനീരു കുറഞ്ഞത്,എങ്കിലും വേദനയുണ്ട് നീ കടിച്ചിടത്ത്,അതോ കുത്തുകയായിരുന്നോ;നീ എന്തിനാണെന്നെ കുത്തിയത്?നിന്റെ നിറം ഞാൻ പറയുന്നില്ല,പിന്നതുമതി, ഇവിടെ യുദ്ധത്തിന്;എങ്കിലും നിനക്കെന്തഴകായിരുന്നു!കിഴക്കേപ്പുറത്ത് പയറുണ്ട്,പാവലും, പടവലവും,കോവലും, വഴുതനവും,മത്തനും, മുളകും, കറിവേപ്പും,വാഴയും ഒക്കെയുണ്ടല്ലോ;വാഴയും കറിവേപ്പുമൊഴികെഎല്ലാറ്റിലും പൂക്കളുമുണ്ടല്ലോപല…
