ബിന്ദു രാധാകൃഷ്ണൻ എഴുതിയ കവിത.
വാക്കനൽ അൻപതു വയസ്സു കഴിയുമ്പോൾനിങ്ങൾ മറ്റൊരാളാകുംകൈക്കുമ്പിൾ വെള്ളത്തിൽ നിന്ന്ഓരോ തുള്ളിയും ഊർന്നു പോകുന്നത്ഞെട്ടലോടെ അറിയുംഒരിക്കൽ പറിച്ചെറിഞ്ഞ വേരുകളെവെമ്പലോടെ തിരയുംഓർമ്മയുടെ മിനുത്ത വെള്ളാരൻകല്ലുകൾഏതേതു പുഴയിലേതെന്ന് അമ്പരക്കുംപകൽക്കിനാക്കളുടെ മധുരച്ചിമിഴുകൾതുറക്കാനാകാതെ വേവലാതിപ്പെടുംകാണാത്ത കാഴ്ച്ചകൾക്കായ്കണ്ണടകൾ തേടുംകേൾക്കാത്ത സ്വരങ്ങൾക്കായ്കാത് കൂർപ്പിക്കുംനുകരാത്ത രുചികൾക്കായ്നാവ് മോഹിക്കുംഎങ്കിലും അരയാലിലകളിൽ തട്ടികടന്നുവരുന്ന കുഞ്ഞിക്കാറ്റിന്റെആത്മകഥാരഹസ്യം നിങ്ങളന്നറിയും…..തൃഷ്ണകളുടെ…
