ഓലക്കമായോലകെട്ടൽ
രചന : അൻവർ ഷാ ഉമയനല്ലൂർ✍️. സ്മരണാർദ്ര ജാലകം മെല്ലെത്തുറന്നു ഞാൻഓമൽപ്രഭാതത്തെയോർത്തു നിന്നീടവേ,വർണ്ണാഭപുലരിയാൽ മേയുന്നുലകെന്നനാലുകെട്ടിന്റെയാ, കനകാംബരുത്തരംഓലപ്പുരയിൽ വസിച്ച കാലത്തിന്റെ-യോർമ്മയായൊഴുകുന്നതാ; സുകൃത സ്നേഹകം. കാലത്തിനൊപ്പമുണർന്ന മനസ്സുമായ്ചേലിൽ മെടഞ്ഞെടുത്തീടുന്നയോലയാൽനിർമ്മിച്ചയാർദ്ര ഗൃഹങ്ങളിൽ സ്നേഹമായ്പണ്ടെത്രമാത്രമൊതുങ്ങി ജീവിച്ചുനാം;നല്ലോർമ്മ മേഞ്ഞതാമോമൽപ്പുരകളിൽഉള്ളതുകൊണ്ടോണമാക്കുമിടങ്ങളിൽ. ഓലപ്പുരയിൽ വസിച്ചകാലത്തിന്റെസ്മരണാർദ്രജാലകം മെല്ലെത്തുറക്കവേ,ഓലകെട്ടുന്നതാ,സ്നേഹമേൽക്കൂരയിൽമാതുലന്മാരുണ്ടതിന്നുത്തരത്തിലുംചിത്രമല്ലേവം ചലച്ചിത്ര രൂപേണ-യറിയുന്നു ഗ്രാമീണ പുലരിപോ,ലാ…