ആൾദൈവങ്ങൾ…
രചന : ദീപക് രാമൻ ✍ നരബലിയേകാൻ നാരിയെത്തേടുന്നുആത്മീയ ആചാര്യ വേഷം ധരിച്ചവർ…രാകി മിനുക്കിയ കത്തിയുമേന്തിരാവിന്റെ മറവിൽ പതിയിരിക്കുന്നു…ഇരതേടി,ആൾദൈവം രാവിൻ്റെ-മറവിൽ പതിയിരിക്കുന്നൂ…അവരുടെ കെണിയിൽ വഴിതെറ്റിവീണാൽശത്രുക്കൾ ക്ഷുദ്രം നടത്തിയെന്നോതുംഉറ്റവർക്കാപത്ത് വരുമെന്ന് പറയുംഇരയുടെ ഹൃദയത്തിൽ ഭയവിത്തുപാകുംപരിഹാര കർമ്മങ്ങൾ ഉണ്ടെന്ന് ചൊല്ലും…മന്ത്രം ജപിച്ച് മയക്കിക്കിടത്തുംതന്ത്രത്തിൽ കണ്ണുകൾ…
