ഞാനും കളിവണ്ടി ചക്രവും
രചന : ജിസ്നി ശബാബ്✍ ഉരുണ്ടുരുണ്ടെന്നെ തേടിവന്നൊരു കളിവണ്ടി ചക്രം,ചോദ്യങ്ങൾ കൊണ്ടൊരു വട്ടമാക്കിയതെന്നെ ബാല്യത്തിലേക്കുരുട്ടിവിട്ടു.ചെമ്മണ്ണ് പാറിച്ച് നമ്മൾതാണ്ടിയ വഴികളെവിടെ?വീതികൂട്ടി ടാറിട്ട് റബറൈസ് ചെയ്തല്ലോ.പഞ്ചാരേം നാരങ്ങമുഠായീംവാങ്ങാനോടിയ പീടികയെവിടെ?പൊളിച്ചുമാറ്റി സൂപ്പര്‍ മാർക്കറ്റ് പണിതല്ലോ.കാൽപ്പന്ത് കളികണ്ടു ഞാൻ നിന്നെകാത്തിരുന്ന പാടവരമ്പുകളെവിടെ?മണ്ണിട്ടുനികത്തി ഫ്ലാറ്റുകൾകെട്ടിപ്പൊക്കിയല്ലോ.ആടുമേച്ചുനടന്ന കുന്നിൻപ്പുറങ്ങളെവിടെ?ഇടിച്ചുനിരത്തിയവിടം റിസോര്‍ട്ടുകൾ നിറഞ്ഞല്ലോ.അതിരില്ലാതോടിയ…
