Category: സിനിമ

നിഴലു പറഞ്ഞത്

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ രാത്രിയിൽ…………..അന്ത:ക്ഷോഭങ്ങളൊതുക്കിയഇരുളിൽ ആലിംഗന ചൂടിൽനിശബ്ദത വാചാലമാകുന്നഅത്യാഹിത വിഭാഗ കിടക്കയിൽമുറിയുന്ന പ്രജ്ഞക്കപ്പുറംമരണമോ അതിജീവനമോയെന്നറിയാൻപുറമേ കാത്തു നിൽക്കുന്നോരുടെജിജ്ഞാസപ്പെരുക്കങ്ങൾക്കും അപ്പുറത്തപ്പുറത്ത്വീണ്ടും … നമുക്കൊരു സമാഗമംഈ വേള നീയൊരു നിഴലുംഞാൻ ജീവ ശരീരവുമെങ്കിലുംനിഴലെടുക്കുന്ന ശരീരത്തിൻ്റെനേർത്ത വിറയലു തഴുകുന്നസുഖാലസ്യത്തിനിടയിലൂടെനിൻ്റെ നക്ഷത്ര കണ്ണുകൾഎന്നിലേക്കെറിയുന്ന വജ്രസൂചി സ്പർശംഞാനിതാ…

പെയ്യേണ്ടതെങ്ങനെ പെയ്യുന്നതെങ്ങനെ🌩️

രചന : പ്രകാശ് പോളശ്ശേരി ✍ പോക്കുവെയിൽനല്ലൊരുകാഴ്ചയൊരുക്കി ,മനംകുളിർപ്പിക്കെ,തണുത്തൊരുകാറ്റുവന്നുമ്മവയ്ക്കുമ്പോൾ,ഓർമ്മപ്പെടുത്തലിൻ്റെ നനുത്ത സുഖഭാവേആയമ്മയൊ ചൊല്ലുന്നു മഴക്കോളുണ്ട് ,അഴയിൽ കിടക്കുന്നതുണിയെടുക്കുഉണക്കാനിട്ട ഉഴുന്നുമരിയുംപിന്നെ ഉപ്പുതിരുമ്മിവച്ചാഓട്ടുപുളിയുമെടുക്കെന്ന്അടുക്കള പെരുമാറുമൊരു മരുമകൾക്ക്കത്തിക്കാനായി ഉണക്കാനിട്ട വിറകിലാശങ്ക.മുന്നറിയിപ്പായി ഒന്നു ചാറ്റിപ്പോയ മഴമനംസ്നേഹമസൃണമായിരുന്നന്ന് ,വീണ്ടുംഞാനെത്തും കരുതിയിരിക്കുകയെന്ന്വേലിക്കരികിലിരിക്കുമാഓന്തിനുമറിയാംഇര തേടിപ്പോയ പക്ഷികൾക്കുമറിയാംമഴയുടെ മനസ്സുകൾവയലിലെ മാത്രമല്ല വീട്ടിലെ തവളയുടെകരച്ചിലിലുമറിയാംമഴയുടെഏറ്റക്കുറച്ചിലുകൾജലസംഭരണികളിലെസങ്കേതമെന്നതിനപ്പുറംമഴ,മനുജൻ്റെജീവൻ്റെഉണർവ്വായിരുന്നു,ആർദ്രമാക്കിപെയ്തൊഴിഞ്ഞ…

ശവം തീനികൾ

രചന : ദിവാകരൻ പി കെ ✍️ പല്ലും നഖവും മൂർച്ചകൂട്ടികുരുതിക്കള മൊരുക്കി,മുഖം മിനുക്കി കാത്തിരിക്കുന്നുപച്ച മാംസം കൊത്തി വലിക്കാൻ.വേഷ പ്പകർച്ച യോടെപാ ൽപുഞ്ചിരിയാൽആട്ടിൻ തോലണിഞ്ഞചെന്നായ്ക്കൾഅടിവസ്ത്രം പോലുംപണയ പ്പെടുത്തിവെളുക്കെ ചിരിക്കുന്നുഭാരതാംബ യുടെ മാറിൽ വെള്ള പൂശിയവാക്കാൽപഴകിദ്രവിച്ച പൗരാണികതയെഭോഗിച്ച് നെഞ്ചിൽകൊടിനാട്ടിനെഞ്ഞൂക്ക് കാട്ടി വീ…

ഹരേ നന്ദനന്ദനാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കണ്ണാ,തൃക്കണ്ണുതുറന്നൊന്നു കാൺകനീ,വെണ്ണയുമായ്നിൽപ്പോരെന്നെപൊന്നേയാ,പുഞ്ചിരിപ്പാൽക്കടലിൽ മുങ്ങി,മുന്നിൽ നിൽക്കുന്നൊരീയെന്നെഇക്കണ്ടതൊക്കെയും ഹേ,പരംജ്യോതിസേഅക്കൈകൊണ്ടല്ലോ,സൃഷ്ടിച്ചു!തൃക്കാൽക്കൽ വീണുനമിക്കുകിലല്ലാതെ,സൽക്കീർത്തിയെന്തെനിക്കുള്ളുതൂമയിൽപീലി തിരുകിവയ്ച്ചുള്ളൊരാ,കോമള മൗലിയുംചൂടി,താമരക്കണ്ണനെൻ ചാരെനിൽക്കുമ്പൊഴാ,സാമജഗാനംഞാൻ പാടികൃഷ്ണാ മുകുന്ദാ,ഹരേ നന്ദനന്ദനാ,തൃഷ്ണയകറ്റുവാനെത്തൂകോലക്കുഴൽവിളി കേൾക്കുന്നിതെപ്പൊഴുംചാലെ,ഗോപാലവന്നെത്തൂനിഷ്കർഷിച്ചന്നു മനുഷ്യരോടായി നീ,നിഷ്കാമകർമ്മം പുലർത്താൻനേരി,ലതിൻ സാരമാരൊന്നുചിന്തിപ്പു,പാരിൽ സ്വധർമ്മംനടത്താൻആദിമധ്യാന്തങ്ങളേതേതുമില്ലാത്തവേദസ്വരൂപനെൻ കണ്ണൻഗീതോപദേശം നടത്തി,സനാതന-വീഥിതെളിച്ചൊരെൻ കണ്ണൻ!ആ രാസലീലയതൊന്നിൽ നിന്നല്ലിയീ-പാരിലുയിർക്കുന്നു ജീവൻകാരുണ്യവാരിധിയാകുമമ്മാനസ-താരിനെയാരൊന്നറിവൂ!ഓരോനിമിഷവുമോർപ്പുഞാൻ കൃഷ്ണാ നിൻ,ചാരുതയോലുമാരൂപംആരിലുമദ്ധ്യാത്മഭാവമായ്…

തിരുനെറ്റിയിലൊരു തിലകക്കുറി

രചന : സതി സുധാകരൻ പൊന്നുരുന്നി.✍️ ആകാശത്തെ തിരുനെറ്റിയിലൊരുതൊടുകുറി ചാർത്തി കതിരോനുംപുലർകാലത്തെ തൊട്ടു വിളിക്കാൻതങ്കത്തേരിലെഴുന്നള്ളികുന്നും മലയും കാട്ടാറുകളുംമഞ്ഞല പുല്കിയുണർത്തുന്നു.കാട്ടാറിൻ കളനാദം കേട്ട്പുള്ളിക്കുയിലുകൾ പാടുന്നു.ഓളം തുള്ളും പൊയ്കയിലോരോതാമരമൊട്ടുകൾ വന്നെത്തിപുലരൊളിവന്നത് കണ്ട് നമിച്ച്താമര ഇതളു വിടർത്തുന്നു.പൊന്നിൻ കതിരൊളി വീശികതിരോൻ കമലദളത്തെ പുല്കുന്നുഒഴുകി നടന്നൊരു ശീതക്കാറ്റുംവെൺചാമരവിശറികൾ…

പൂർണ്ണം

രചന : ശ്യാം കുമാർ എസ്✍ ഉദരത്തിലൊരുമൊട്ടുവാടുന്നു വീണ്ടുംപൂർണ്ണതയ്ക്കരുമയായ് മാറാൻപുലർകാലവിമലതേ പടരുന്നുനിൻ്റെയീത്തിരുമിഴികൺകോണിളക്കംഉഴറുന്നുഭാവനാലോലമായ്ജീവനിൽവാഗർത്ഥപുണ്യം തിരഞ്ഞ്വിണ്ണണിത്താരത്തിളക്കത്തിലോമലേമന്നിൽ വിരിവു നീ സത്യംതിരിനീട്ടിയാകുലസന്ധ്യകൾതിരുമുമ്പിൽ തിരശീല മാറ്റിത്തരുമ്പോൾഉടൽകായുമഗ്നിക്കുജലഗന്ധപൂവുകൾതൂകിത്തളർന്നിളകൊൾവാൻതിരയുന്നുചിതമേലനേകത്തിലേകമാംജനിമൃതിത്താളത്തിളക്കംവിറപൂണ്ടു കാമനക്കുളിരേകിയാലസ്യമതിയിൽ തപം പൂണ്ടിരിപ്പൂഉരുവായതാരകപ്പൊരുളാകുമാദിത്യനിറവാലിറിഞ്ഞല്ലോ ഞങ്ങൾഅലയുന്നണുക്കളി,ലണയുന്നപാവക പ്പൊരിയിൽ തിരഞ്ഞെത്തി നിൽപ്പൂവിരിയുന്നവൈഖരിത്തെല്ലാൽനിറംമാഞ്ഞ് പിരിയുന്നുപൂർണ്ണാനുമോദം.

“നിൻ വഴിനിൻ വിധാനം”

രചന : രഞ്ജിത് എസ് നായർ ✍ “രണ്ടുനാലു ദിനമാണ് ജന്മമെന്നു നീ ഓർത്തീടേണം..വികാരവാശിയിൽ വശംവരദരായിവിവേകമില്ലാതെടുത്തൊരു തീർപ്പുകൾ..വിഷാദം വാനോളം വിതറീടും എന്ന് നീയറിഞ്ഞീടേണം..ചിത്തഭ്രമത്താൽ ചിലക്കുന്ന ചിലരുടെചാപല്യത്താൽചലിക്കുകിൽമൊത്തജീവനും മാഞ്ഞിടുമെന്ന്നീയോർത്തീടേണം..വീണ്ടുവിചാരമില്ലാത്തൊരു മറ്റുവാക്കുകൾ കേൾക്കുകിൽമൊത്തജീവനും വഴിയാധാരമാകുമെന്നുനീ ഓർത്തീടേണം..ഇട്ടറിഞ്ഞിട്ടു പോയൊരാ ഇഷ്ടജീവിതത്തെഇവയൊക്കെ നഷ്ടജീവിതമാക്കി എന്നുനീയഞ്ഞീടേണം..കാണുകില്ലൊരുത്തരും പ്രലോഭിഭിച്ചു, പ്രകോപിപ്പിക്കുന്നവർ..ഓരോ…

യാഥാർത്ഥ്യത്തിന്റെ പുറംകാഴ്ചകൾ

രചന : വിപിന്യ രേവതി✍ വെയിൽവിരിച്ചുറങ്ങുന്നഅലക്കുകല്ലിന്റെ അരികിലൊരുമുഷിച്ചിൽ മൂരിനിവരുന്നു.മടി മടക്കിവെക്കാനൊരുവെള്ളം നനഞ്ഞിറങ്ങി.ആകെ കുതിർന്നൊരുവൾആഞ്ഞു പതിയുന്നു,നനവ് വറ്റുമ്പോൾമുങ്ങിനിവർന്നുലയുന്നു.ഒരു ചെറുനനവാകെ പടരുന്നുമണ്ണ് പൊതിരുന്നു.കുഞ്ഞുറുമ്പ് കണങ്കാലിൽവഴിതിരയുന്നു, വഴുതുന്നു.അരിവാളിൽ നിന്നൊരു ഈച്ചമീൻമണം താങ്ങിഅയലിന്റെ ചോട്ടിലെ പൂച്ചയുടെരോമത്തിൽ ഇറക്കിവെക്കുന്നു.ഉച്ചയ്ക്കത്തെ സമൃദ്ധിയിൽചോരക്കറ മണ്ണിലുറഞ്ഞുകിടക്കുന്നു.കോഴിയതിന്റെ ചികയൽവഴിതിരിക്കുന്നു.ഒരു പുഴു തരിച്ചു പിൻമടങ്ങുന്നു.ഒറ്റക്കൊരു കൊക്ക്ധ്യാനിച്ചു…

മാറ്റൊലി

രചന : എം പി ശ്രീകുമാർ✍️. കാലം തെറ്റിവന്നകാലവർഷത്തിന്റെ കൈകൾ,കനത്തൊരു കെട്ടുമായികഴുത്തിൽ തൂക്കിയിട്ടിരിയ്ക്കുന്നു !അതിമോഹം മൂത്തആധുനിക മനുഷ്യന്റെഅറിവില്ലായ്മകളാൽഅപായപ്പെട്ടതാണത്രെ !അക്ഷയപാത്രം പോലെഭൂമിയ്ക്കുസമൃദ്ധി പകർന്നുതന്നകാലാവസ്ഥവിറങ്ങലിച്ചു നില്ക്കുന്നു !തന്നിൽ ഭീതിപ്പെടുത്തുന്നഎന്തൊക്കെയൊ മാറ്റങ്ങൾസംഭവിയ്ക്കുന്നതായിവിറയാർന്ന ശബ്ദത്തിൽപുലമ്പുന്നു !ഇങ്ങനെയെങ്കിൽവൈകാതെ തനിയ്ക്ക്ഭ്രാന്തു പിടിയ്ക്കുമത്രെ !ഹർഷപുളകിതയായിമക്കളെ മാറോടണച്ചുപാലൂട്ടിയിരുന്നഭൂമിയുടെ മുഖംകരുവാളിച്ചു വിവർണ്ണമായിരിയ്ക്കുന്നു !സഹോദരജീവികളെഅകറ്റി ആധിപത്യം…

“കാളേജ് “.

രചന : രാജു വിജയൻ ✍ കോളേജ് വിട്ടന്ന് വീട്ടിൽ പോകും വഴികാണാമെന്നെന്നോട് നീ പറഞ്ഞു..കാലത്തെ തന്നെ ഞാൻ പാന്റും വലിച്ചിട്ട്പാടവരമ്പത്ത് കാത്തു നിന്നു.. പിന്നെപൊള്ളും വെയിലേറ്റു ഞാൻ കരിഞ്ഞു..സാദാ കീപാഡുള്ളോരെന്റെ ഫോണിൽ നിന്റെനമ്പര് ഞെക്കി ഞാൻ പോസ്റ്റടിച്ചു…നിന്റെ ഐ ഫോണിന്റെ…