നിഴലു പറഞ്ഞത്
രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ രാത്രിയിൽ…………..അന്ത:ക്ഷോഭങ്ങളൊതുക്കിയഇരുളിൽ ആലിംഗന ചൂടിൽനിശബ്ദത വാചാലമാകുന്നഅത്യാഹിത വിഭാഗ കിടക്കയിൽമുറിയുന്ന പ്രജ്ഞക്കപ്പുറംമരണമോ അതിജീവനമോയെന്നറിയാൻപുറമേ കാത്തു നിൽക്കുന്നോരുടെജിജ്ഞാസപ്പെരുക്കങ്ങൾക്കും അപ്പുറത്തപ്പുറത്ത്വീണ്ടും … നമുക്കൊരു സമാഗമംഈ വേള നീയൊരു നിഴലുംഞാൻ ജീവ ശരീരവുമെങ്കിലുംനിഴലെടുക്കുന്ന ശരീരത്തിൻ്റെനേർത്ത വിറയലു തഴുകുന്നസുഖാലസ്യത്തിനിടയിലൂടെനിൻ്റെ നക്ഷത്ര കണ്ണുകൾഎന്നിലേക്കെറിയുന്ന വജ്രസൂചി സ്പർശംഞാനിതാ…