കുരുതി————-സിന്ധു ചുള്ളിയോട്
വാക്കുകൾകൊണ്ടെന്‍റെ നെഞ്ചിൽ തൊടുത്തുനീ വരുത്തിയ മുറിവിൽ നിന്നുംരക്തം വാർന്ന്‍, ഒരു പക്ഷേഞാൻ മരിച്ചു പോയേക്കാം…എങ്കിലും…..പറയില്ല ഞാൻ,എന്നെ കൊന്നത് നീയാണെന്ന്….. ആത്മഹത്യയാണെന്ന് വിധിവരാംഭീരുവെന്നാരോപിക്കപ്പെടാംനാലാൾക്കവലയിൽ നാട്ടിൻ പുറങ്ങളിൽ കേൾക്കാംമുറുമുറുപ്പുകൾ, അടക്കം പറച്ചിലുകൾപതിയെ കെട്ടടങ്ങിയേക്കാം പലതും.ഒടുവിൽ ഒരു ചിതയായ് നിന്നിലും. എന്നിലാകെയും നീയായിരുന്നു,നിന്നിലൊരംശമായ് പോലുംഞാനില്ലെന്നറിയും വരെ….എങ്കിലും….പറയില്ല…